കേരളം

kerala

ETV Bharat / sports

അടിച്ചുതകര്‍ത്ത് ബിന്നിയും പത്താനും, എറിഞ്ഞിട്ട് ബോളര്‍മാര്‍ ; ദക്ഷിണാഫ്രിക്കക്കെതിരെ ജയിച്ചുതുടങ്ങി ഇന്ത്യ ലെജന്‍ഡ്‌സ് - ദക്ഷിണാഫ്രിക്ക ലെജന്‍ഡ്‌സ്

42 പന്തില്‍ 82 റണ്‍സ് നേടിയ സ്‌റ്റുവര്‍ട്ട് ബിന്നി, അവസാന ഓവറുകളില്‍ വെടിക്കെട്ട് നടത്തിയ യൂസഫ് പത്താന്‍ എന്നിവരാണ് ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ ലെജന്‍ഡ്‌സിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്

road safety world series  road safety world series india legends  india legends vs southafrica legends results  ഇന്ത്യ ലെജന്‍ഡ്‌സ്  സ്‌റ്റുവര്‍ട്ട് ബിന്നി  ദക്ഷിണാഫ്രിക്ക ലെജന്‍ഡ്‌സ്  റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ടി20
അടിച്ച് തകര്‍ത്ത് ബിന്നിയും പത്താനും, എറിഞ്ഞിട്ട് ബോളര്‍മാര്‍; ദക്ഷിണാഫ്രിക്ക ലെജന്‍ഡസിനെതിരെ ജയിച്ച് തുടങ്ങി ഇന്ത്യ ലെജന്‍ഡ്‌സ്

By

Published : Sep 11, 2022, 8:03 AM IST

കാണ്‍പൂര്‍ :റോഡ് സേഫ്റ്റി വേള്‍ഡ് സീരീസില്‍ ടി20 ടൂര്‍ണമെന്‍റില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ലെജന്‍ഡ്‌സിന് ജയത്തുടക്കം. ദക്ഷിണാഫ്രിക്ക ലെജന്‍ഡ്‌സിനെതിരായ ആദ്യ മത്സരത്തില്‍ 61 റണ്‍സിന്‍റെ ഉജ്വല ജയമാണ് ഇന്ത്യന്‍ ലെജന്‍ഡ്‌സ് ടീം സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ലെജന്‍ഡ്‌സ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 217 റണ്‍സ് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്ക ലെജന്‍ഡ്‌സിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 156 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

മികച്ച തുടക്കമാണ് കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്ക ലെജന്‍ഡ്‌സിനായി ഓപ്പണര്‍മാര്‍ നല്‍കിയത്. ആന്‍ഡ്ര്യു പുട്ടിക്(23), മോണ്‍ വാന്‍ വൈക്ക്(26) എന്നിവര്‍ ചേര്‍ന്ന് പവര്‍ പ്ലേയില്‍ 43 റണ്‍സടിച്ചു. സ്‌പിന്നര്‍മാര്‍ പന്തെറിയാനെത്തിയതോടെയാണ് ദക്ഷിണാഫ്രിക്ക ലെജന്‍ഡ്‌സിന്‍റെ നിയന്ത്രണം തെറ്റിയത്. 38 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോണ്ടി റോഡ്‌സാണ് ദക്ഷിണാഫ്രിക്ക ലെജന്‍ഡ്‌സിന്‍റെ ടോപ് സ്കോറര്‍. ഇന്ത്യ ലെജന്‍ഡ്‌സിനായി രാഹുല്‍ ശര്‍മ മൂന്നും മുനാഫ് പട്ടേല്‍ പ്രഗ്യാന്‍ ഓജ എന്നിവര്‍ രണ്ട് വീതവും വിക്കറ്റുകള്‍ നേടി.

ക്യാപ്റ്റന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും യുവരാജ് സിങ്ങും നിരാശപ്പെടുത്തിയെങ്കിലും സ്‌റ്റുവര്‍ട്ട് ബിന്നി, സുരേഷ് റൈന, യൂസഫ് പത്താന്‍ എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യ ലെജന്‍ഡ്‌സിനെ കൂറ്റന്‍ സ്‌കോറിലേക്ക് എത്തിച്ചത്. 42 പന്തില്‍ 82 റണ്‍സ് നേടിയ സ്‌റ്റുവര്‍ട്ട് ബിന്നിയാണ് ഇന്ത്യ ലെജന്‍ഡ്‌സിന്‍റെ ടോപ് സ്‌കോറര്‍. അവസാന ഓവറുകളില്‍ വെടിക്കെട്ട് പ്രകടനം നടത്തിയ യൂസഫ് പത്താന്‍ 15 പന്തില്‍ 35 റണ്‍സ് നേടി. 22 പന്തില്‍ നാല് ബൗണ്ടറിയും ഒരു സിക്സും അടക്കം 33 റണ്‍സായിരുന്നു സുരേഷ് റൈനയുടെ സമ്പാദ്യം.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ ലെജന്‍ഡ്‌സിനായി ഓപ്പണര്‍മാരായ സച്ചിനും നമാന്‍ ഓജയും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് സമ്മാനിച്ചത്. 15 പന്തില്‍ രണ്ട് ബൗണ്ടറി അടക്കം 16 റണ്‍സ് അടിച്ച സച്ചിന്‍ ടെണ്‍ഡുല്‍ക്കറിനെ മഖായ എന്‍ടിനിയാണ് പുറത്താക്കിയത്. പിന്നാലെ 18 പന്തില്‍ 21 റണ്‍സെടുത്ത നമാന്‍ ഓജയും പെട്ടെന്ന് മടങ്ങി.

തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന റൈന - ബിന്നി സഖ്യമാണ് ഇന്ത്യ ലെജന്‍ഡ്‌സിനെ നൂറ് കടത്തിയത്. റെയ്‌നയ്‌ക്ക് പിന്നാലെ യുവരാജ് സിങ്ങും (6) പുറത്തായെങ്കിലും പിന്നീടെത്തിയ യൂസഫ് പത്താന്‍ തകര്‍ത്തടിച്ചതോടെ ഇന്ത്യ ലെജന്‍ഡ്‌സ് സ്‌കോര്‍ ഉയര്‍ന്നു. 15 പന്തില്‍ നാല് സിക്സര്‍ പറത്തിയാണ് യൂസഫ് പത്താന്‍ 35 റണ്‍സ് നേടിയത്.

ABOUT THE AUTHOR

...view details