കേരളം

kerala

ETV Bharat / sports

ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ടീം പരിശീലനം ആരംഭിച്ചു; പന്തും ടീമിനൊപ്പം - ഇന്ത്യൻ ടീം ഇംഗ്ലണ്ടില്‍

കൊവിഡ് മുക്തനായ റിഷഭ് പന്തും ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്.

Rishabh Pant  റിഷഭ് പന്ത്  ഇന്ത്യന്‍ ടീം  ഇന്ത്യ- ഇംഗ്ലണ്ട്  കെഎല്‍ രാഹുല്‍  kl rahul
ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ടീം പരിശീലനം ആരംഭിച്ചു; പന്തും ടീമിനൊപ്പം

By

Published : Jul 28, 2021, 6:43 AM IST

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം പരിശീലനം ആരംഭിച്ചു. ഇന്ത്യന്‍ ടീമിന്‍റെ പരിശീലന സെഷന്‍റെ ഫോട്ടോ ബിസിസിഐ ട്വീറ്റ് ചെയ്തിട്ടുണ്ട്. അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് നാലിന് നോട്ടിങ്ഹാമിലാണ് ആരംഭിക്കുക. അഞ്ച് മത്സരങ്ങൾ അടങ്ങുന്നതാണ് ടെസ്റ്റ് പരമ്പര.

പരമ്പരയ്ക്ക് മുന്നോടിയായി കഴിഞ്ഞ ആഴ്ച സെലക്ട് കൗണ്ടി ഇലവനെതിരെ ഇന്ത്യ ത്രിദിന സന്നാഹ മത്സരം കളിച്ചിരുന്നു. എന്നാല്‍ കെഎല്‍ രാഹുലിനും രവീന്ദ്ര ജഡേജയ്ക്കുമൊഴികെ മറ്റാർക്കും ബാറ്റിങ് നിരയില്‍ മെച്ചപ്പെട്ട പ്രകടനം നടത്താനായിരുന്നില്ല. പന്തിന്‍റെയും വൃദ്ധിമാന്‍ സാഹയുടെയും അഭാവത്തില്‍ കൗണ്ടി ഇലവനെതിരെ വിക്കറ്റിന് പിന്നിലും മികച്ച പ്രകടനം നടത്താനും രാഹുലിന് സാധിച്ചിരുന്നു.

also read: വീണ്ടും ഇന്ത്യൻ ജഴ്‌സിയണിഞ്ഞ് ക്യാപ്റ്റൻ കൂൾ ; പക്ഷേ ക്രിക്കറ്റ് കളിക്കാനല്ല

സന്നാഹ മത്സരത്തില്‍ വിക്കറ്റിന് പിന്നിലും അവസരം ലഭിച്ചത് തന്‍റെ കഴിവുകളെ പരിപോഷിപ്പിക്കുവാനുള്ള മികച്ച അവസരമായിരുന്നുവെന്ന് താരം രാഹുല്‍ പറഞ്ഞു. എന്നാല്‍ 2019ലാണ് രാഹുല്‍ അവസാനമായി ടെസ്റ്റ് മത്സരം കളിച്ചിട്ടുള്ളത്. നേരത്തെ 2018ല്‍ ഇന്ത്യ ഇംഗ്ലണ്ട് പര്യടനത്തിനെത്തിപ്പോള്‍ സെഞ്ചുറി പ്രകടനത്തോടെ രാഹുല്‍ മികച്ച് നിന്നിരുന്നു. അതേസമയം കൊവിഡ് മുക്തനായ റിഷഭ് പന്തും ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്.

ABOUT THE AUTHOR

...view details