കേരളം

kerala

ETV Bharat / sports

Rishabh Pant | 'പന്ത് റീലോഡഡ്', പരിശീലന മത്സരത്തില്‍ തകർപ്പൻ സിക്‌സുമായി തിരിച്ചുവരവ്... - എന്‍സിഎ

2022 ഡിസംബറില്‍ കാറപകടത്തില്‍ പരിക്കേറ്റ റിഷഭ് പന്ത് ആദ്യമായാണ് പരിശീലന മത്സരത്തില്‍ ബാറ്റ് ചെയ്യുന്നത്.

Rishabh Pant  Rishabh Pant Six  Rishabh Pant Six Practice Match  Rishabh Pant Practice Match  ODI World Cup  National Cricket Academy  റിഷഭ് പന്ത്  റിഷഭ് പന്ത് ബാറ്റിങ് പരിശീലനം  റിഷഭ് പന്ത് സിക്‌സ്  എന്‍സിഎ  പന്ത് ബാറ്റിങ്
Rishabh Pant

By

Published : Aug 17, 2023, 9:40 AM IST

ബെംഗളൂരു: 2022 ഡിസംബറില്‍ കാറപകടത്തില്‍ പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്‍റെ (Rishabh Pant) ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവിനായി ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ താരത്തിന്‍റെ ഫിറ്റ്‌നസ് പുരോഗതിയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളെല്ലാം ആരാധകരെ ഏറെ സന്തോഷിപ്പിക്കാറുമുണ്ട്. ഇപ്പോള്‍, അത്തരത്തില്‍ പുറത്തുവന്ന ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് (National Cricket Academy) താരമുള്ളത്. ഇവിടെ, ബാറ്റിങ് പരിശീലനവും താരം ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. എന്‍സിഎയിലെ പരിശീലനത്തിന്‍റെ ഭാഗമായുള്ള ഒരു മത്സരത്തില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് റിഷഭ് പന്ത് ഇപ്പോള്‍ കാഴ്‌ചവെച്ചിരിക്കുന്നത്.

മത്സരത്തിനിറങ്ങിയ പന്ത് തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ സിക്‌സര്‍ പായിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗം. ക്രീസില്‍ നിന്നും സ്റ്റെപ്പ് ഔട്ട് ചെയ്‌ത് ഒരു കൈകൊണ്ട് സിക്‌സര്‍ പറത്തുന്ന പന്തിനെ നിരവധി തവണ ആരാധകര്‍ കണ്ടിട്ടുള്ളതാണ്. എന്നാല്‍, ഇക്കുറി ക്രീസില്‍ തന്നെ നിന്നുകൊണ്ടാണ് താരം അനായാസം ലെഗ്‌സൈഡിലെ അതിര്‍ത്തിവരയ്‌ക്കപ്പുറത്തേക്ക് ബോള്‍ അടിച്ചുപറത്തിയത്.

പന്ത് ബാറ്റിങ് പരിശീലനം ആരംഭിച്ചത് ടീം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശുഭ സൂചനയാണ്. എന്നാല്‍, താരം ഇതുവരെയും വിക്കറ്റ് കീപ്പിങ്ങ് പരിശീലനം ആരംഭിച്ചിട്ടില്ലെന്നത് ടീമിന് തിരിച്ചടിയാണ്. അതേസമയം, നിലവിലെ സാഹചര്യത്തില്‍ താരത്തിന് വരുന്ന ഏകദിന ലോകകപ്പ് (ODI World Cup) ഏറെക്കുറെ നഷ്‌ടമായേക്കാനാണ് സാധ്യത.

Also Read :ലോകകപ്പിന് ഇന്ത്യ ഇതുവരെയും റെഡിയായില്ല, വിരാട് കോലി ആയിരുന്നു ക്യാപ്റ്റനെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു; റാഷിദ് ലത്തീഫ്

റിഷഭ് പന്തിന്‍റെ അഭാവത്തില്‍ ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായി കെഎല്‍ രാഹുല്‍ (KL Rahul) ആയിരിക്കും കളിക്കുക. ഐപിഎല്ലിനിടെ പരിക്കേറ്റ രാഹുലും നിലവില്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് വരുന്നതേയുള്ളൂ. എന്നാല്‍, എന്‍സിഎയില്‍ ഉള്ള താരം വിക്കറ്റ് കീപ്പിങ്ങ് പരിശീലനം ഉള്‍പ്പടെ നടത്തിയത് ടീമിന് ആശ്വാസമാണ്.

രണ്ടാം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഇഷാന്‍ കിഷന്‍ (Ishan Kishan), സഞ്ജു സാംസണ്‍ (Sanju Samson) എന്നിവരുടെ പേരുകളാണ് നിലവില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. വിന്‍ഡീസിനെതിരായ ടെസ്റ്റ് - ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ ഇഷാന്‍ കിഷന്‍ ലോകകപ്പ് സ്‌ക്വാഡില്‍ ഇടം കണ്ടെത്തുമെന്നാണ് വിദഗ്‌ദരുടെ അഭിപ്രായം. പരമ്പരയിലെ രണ്ടാം ടെസ്റ്റിലും മൂന്ന് ഏകദിനങ്ങളിലും താരം അര്‍ധസെഞ്ച്വറി അടിച്ചിരുന്നു.

also read: ഉറപ്പിക്കാമോ സഞ്ജു: ജിതേഷും റിങ്കുവും റിതുരാജും ഉറപ്പിച്ചു, കളഞ്ഞുകുളിച്ച അവസരങ്ങളുടെ വിലയിതാ...

രണ്ടാം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന സഞ്ജു സാംസണ്‍ നിലവില്‍ മോശം ഫോമിലാണ് ഉള്ളത്. വിന്‍ഡീസിനെതതിരായ പരമ്പരയിലെ രണ്ട് ഏകദിന മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് താരം അര്‍ധസെഞ്ച്വറി നേടിയത്. ടി20 പരമ്പയില്‍ അപ്പാടെ നിറം മങ്ങിയ പ്രകടനമായിരുന്നു സഞ്ജു സാംസണ്‍ കാഴ്‌ചവെച്ചത്.

Also Read :ODI World Cup| ഇന്ത്യ- പാക് പോരാട്ടത്തിന്‍റെ ടിക്കറ്റ് വില്‍പന ആരംഭിക്കുക ഈ ദിനത്തില്‍, ലോകകപ്പ് നേരില്‍ കാണാന്‍ ചെയ്യേണ്ടത്...

ABOUT THE AUTHOR

...view details