ധാക്ക: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിന് സാധിച്ചിരുന്നില്ല. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ താരത്തിന് 46 റണ്‍സ് മാത്രമാണ് സ്വന്തമാക്കാൻ സാധിച്ചത്. എന്നാൽ മത്സരത്തിലൂടെ പുതിയൊരു റെക്കോഡ് നേടിയിരിക്കുകയാണ് താരം.
റണ്‍വേട്ടയിൽ പുതിയ റെക്കോഡുമായി റിഷഭ് പന്ത്; മുന്നിൽ ഇനി ധോണി മാത്രം - പന്ത്
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് പരമ്പരയിൽ 45 പന്തിൽ 46 റണ്‍സ് നേടി പന്ത് പുറത്തായിരുന്നു
![റണ്‍വേട്ടയിൽ പുതിയ റെക്കോഡുമായി റിഷഭ് പന്ത്; മുന്നിൽ ഇനി ധോണി മാത്രം റിഷഭ് പന്ത് എംഎസ് ധോണി MS Dhoni Rishabh Pant റണ്‍വേട്ടയിൽ പുതിയ റെക്കോഡുമായി റിഷഭ് പന്ത് റിഷഭ് പന്ത് റെക്കോഡ് Rishabh Pant new record പന്ത് ധോണി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17203493-thumbnail-3x2-pant.jpg)
അന്താരാഷ്‌ട്ര ക്രിക്കറ്റിൽ 4000 റണ്‍സ് തികയ്‌ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന നേട്ടമാണ് പന്ത് സ്വന്തമാക്കിയത്. ഇന്ത്യൻ മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയാണ് ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ. 535 അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് 44.74 ശരാശരിയില്‍ 15 സെഞ്ച്വറികളും 108 അര്‍ധസെഞ്ച്വറികളും സഹിതം 17,092 റണ്‍സാണ് ധോണിയുടെ സമ്പാദ്യം.
അതേസമയം 128 മത്സരങ്ങളില്‍ നിന്ന് 33.78 ശരാശരിയില്‍ 4021 റണ്‍സാണ് പന്ത് സ്വന്തമാക്കിയിട്ടുള്ളത്. എന്നാൽ ടീമിന്‍റെ നിയുക്ത വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ പന്ത് 109 മത്സരങ്ങളില്‍ നിന്ന് ആറ് സെഞ്ച്വറികളും 15 അര്‍ധ സെഞ്ച്വറികളും സഹിതം 3651 റണ്‍സാണ് പന്ത് സ്വന്തമാക്കിയിട്ടുള്ളത്.