കേരളം

kerala

ETV Bharat / sports

Rinku Singh | ധോണിയോ കോലിയോ രോഹിത്തോ അല്ല ; റിങ്കുവിന്‍റെ 'ഐപിഎല്‍ കിങ്‌' മറ്റൊരാള്‍ - ഹര്‍ഭജന്‍ സിങ്

ഇന്ത്യയുടേയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റേയും മുന്‍ താരമായ സുരേഷ്‌ റെയ്‌നയുമായി താന്‍ സ്ഥിരമായി സംസാരിക്കാറുണ്ടെന്ന് കൊല്‍ക്കത്ത നൈറ്റ്‌റെഡേഴ്‌സ് ബാറ്റര്‍ റിങ്കു സിങ്

Rinku Singh  Rinku Singh on Suresh Raina  Suresh Raina  IPL  Asian games  ഐപിഎല്‍  റിങ്കു സിങ്  സുരേഷ്‌ റെയ്‌ന  ഏഷ്യൻ ഗെയിംസ്  കൊല്‍ക്കത്ത നൈറ്റ്‌റെഡേഴ്‌സ്  Kolkata Knight Riders  ഹര്‍ഭജന്‍ സിങ്  harbhajan singh
റിങ്കു സിങ്

By

Published : Jul 18, 2023, 8:28 PM IST

മുംബൈ :പ്രീമിയർ ലീഗിലെ (ഐ‌പി‌എൽ) അവിസ്‌മരണീയ സീസണിനൊടുവില്‍ ഇന്ത്യന്‍ കുപ്പായം അണിയാനുള്ള ഒരുക്കത്തിലാണ് റിങ്കു സിങ് (Rinku Singh). ചൈനയിലെ ഹാങ്‌ഷൗവിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിലാണ് 25-കാരനായ റിങ്കു സിങ് ഇടം നേടിയത്. ഐപിഎല്ലിന്‍റെ കഴിഞ്ഞ സീസണില്‍ താരത്തിന്‍റെ ടീമായ കൊല്‍ക്കത്ത നൈറ്റ്‌റെഡേഴ്‌സിന് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും മികവ് പുറത്തെടുക്കാന്‍ മധ്യനിര താരമായ റിങ്കു സിങ്ങിന് സാധിച്ചിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി താരങ്ങളില്‍ ഒരാളായാണ് പവര്‍ ഹിറ്ററായ റിങ്കുവിനെ ആരാധക ലോകം നോക്കി കാണുന്നത്. ഇപ്പോഴിതാ ഐപിഎല്ലില്‍ തന്‍റെ ആരാധനാപാത്രത്തെ വെളിപ്പെടുത്തിയിരിക്കുകയാണ് കൊല്‍ക്കത്ത താരം. എംഎസ്‌ ധോണിയോ, വിരാട് കോലിയോ, രോഹിത് ശര്‍മയോ അല്ല, സുരേഷ് റെയ്‌നയാണ് തന്‍റെ ആരാധനാപാത്രമെന്നാണ് റിങ്കു സിങ് പറയുന്നത്. സുരേഷ് റെയ്‌ന 'ഐപിഎല്‍ കിങ്‌' ആണെന്നും റിങ്കു സിങ് പറഞ്ഞു.

"സുരേഷ് റെയ്‌നയാണ് എന്‍റെ ആരാധനാപാത്രം. ഞാൻ അദ്ദേഹവുമായി സ്ഥിരമായി സംസാരിക്കാറുണ്ട്. അദ്ദേഹം ഐപിഎൽ കിങ്‌ ആണ്, അദ്ദേഹം തന്‍റെ അഭിപ്രായങ്ങൾ എന്നോട് പങ്കുവയ്‌ക്കാറുണ്ട്. എന്‍റെ കരിയറിന്‍റെ ഉയര്‍ച്ചയ്‌ക്ക് റെയ്‌ന വളരെയധികം സഹായിച്ചിട്ടുണ്ട്.

അദ്ദേഹത്തെ കൂടാതെ ഹർഭജൻ സിങ്ങും എന്നെ സഹായിച്ചിട്ടുണ്ട്. അവരുടെ പിന്തുണയ്ക്ക് ഞാൻ എപ്പോഴും നന്ദിയുള്ളവനാണ്. ഇത്തരം വലിയ കളിക്കാർ നമ്മളെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം, അത് കൂടുതൽ മുന്നോട്ടുപോകാൻ പ്രേരിപ്പിക്കുന്നതാണ്"- റിങ്കു സിങ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഐപിഎല്ലിന്‍റെ കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 474 റണ്‍സായിരുന്നു റിങ്കു അടിച്ച് കൂട്ടിയത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ഇന്നിങ്‌സിലെ അവസാന അഞ്ച് പന്തുകളിലും സിക്‌സര്‍ അടിച്ച് കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ച 25-കാരന്‍റെ പ്രകടനം ക്രിക്കറ്റ് ലോകത്ത് തരംഗമായിരുന്നു. ഗുജറാത്ത് പേസര്‍ യാഷ് ദയാലിനെതിരെയായിരുന്നു റിങ്കുവിന്‍റെ വിളയാട്ടമുണ്ടായത്.

അതേസമയം റിതുരാജ് ഗെയ്‌ക്‌വാദിന്‍റെ നേതൃത്വത്തിലാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസില്‍ കളിക്കുന്നത്. സെപ്‌റ്റംബര്‍ - ഒക്‌ടോബര്‍ മാസങ്ങളിലാണ് ഏഷ്യന്‍ ഗെയിംസ് നടക്കുന്നത്. തൊട്ടുപിന്നാലെ സ്വന്തം മണ്ണില്‍ ഏകദിന ലോകകപ്പ് നടക്കുന്നതിനാലാണ് യുവ താരങ്ങളെ ഏഷ്യന്‍ ഗെയിംസിന് അയയ്‌ക്കാന്‍ ബിസിസിഐ തീരുമാനിച്ചത്.

ALSO READ: Ranjitsinhji | 'രഞ്ജി ട്രോഫിയെന്ന പേരിന് പിന്നിലെ ഇന്ത്യക്കാരൻ', കളിച്ചത് ഇംഗ്ലണ്ടിന് വേണ്ടി: ആ അരങ്ങേറ്റത്തിന് 127 വയസ്

ഏഷ്യന്‍ ഗെയിംസ് ഇന്ത്യന്‍ സ്‌ക്വാഡ് :റിതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്‌റ്റന്‍), യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, രാഹുല്‍ ത്രിപാഠി, റിങ്കു സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ഷഹ്‌ബാസ് അഹമ്മദ്, രവി ബിഷ്‌ണോയ്, അര്‍ഷ്‌ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍, ശിവം മാവി, പ്രഭ്‌സിമ്രാന്‍ സിങ്.

സ്റ്റാന്‍ഡ്‌ ബൈ താരങ്ങള്‍ :സായ് കിഷോര്‍, യാഷ് താക്കൂര്‍, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, സായി സുദര്‍ശന്‍.

ABOUT THE AUTHOR

...view details