മുംബൈ :വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസമാണ് അജിത് അഗാര്‍ക്കറിന്‍റെ നേതൃത്വത്തിലുള്ള ബിസിസിഐയുടെ പുതിയ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. ഐപിഎല്‍ പതിനാറാം പതിപ്പിലെ മികവ് പല യുവതാരങ്ങള്‍ക്കും ടീമിലേക്ക് വാതില്‍ തുറന്നെങ്കിലും റിങ്കു സിങ്, റിതുരാജ് ഗെയ്‌ക്‌വാദ്, ജിതേഷ് ശര്‍മ എന്നിവരെ ടീമിലേക്ക് പരിഗണിക്കാതിരുന്നതില്‍ വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തിയിരുന്നു. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ ഫിനിഷറായി മിന്നും പ്രകടനം നടത്തിയ റിങ്കുവിനെ തഴഞ്ഞതാണ് കൂടുതല്‍ പേരെയും ചൊടിപ്പിച്ചത്.
എന്നാല്‍, ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ റിങ്കുവിനും യുവ ഇന്ത്യന്‍ താരങ്ങള്‍ക്കും വേണ്ടി സമൂഹമാധ്യമങ്ങളില്‍ മുറവിളി നടത്തിയ ആരാധകരെ സന്തോഷിപ്പിക്കുന്നതാണ്. വിന്‍ഡീസിനെതിരായ പരമ്പരയ്‌ക്ക് ശേഷം നടക്കാനിരിക്കുന്ന അയര്‍ലന്‍ഡ് പര്യടനത്തില്‍ യുവതാരങ്ങളെ അണിനിരത്തിയൊരു ടീമിനെ ആയിരിക്കും ബിസിസിഐ അയക്കുക എന്നാണ് വിവരം. ഓഗസ്റ്റ് 18, 20, 23 തീയതികളിലാണ് ഇന്ത്യ അയര്‍ലന്‍ഡിനെതിരെ ടി20 മത്സരങ്ങള്‍ കളിക്കുക.
കഴിഞ്ഞ ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ റിങ്കു സിങ് ഉള്‍പ്പടെയുള്ള യുവതാരങ്ങള്‍ക്ക് ഈ പരമ്പരയില്‍ അവസരം ലഭിക്കാനാണ് സാധ്യത. വരുന്ന സീസണിന് മുന്‍പ് പുതിയ താരങ്ങളെ കണ്ടെത്തുക എന്ന ലക്ഷ്യം കൂടി ഈ തീരുമാനത്തിലൂടെ സെലക്‌ടര്‍മാരുടെ മനസിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
'റിങ്കു ഉള്‍പ്പടെ ഐപിഎല്ലില്‍ മിന്നും പ്രകടനം നടത്തിയ താരങ്ങളായിരിക്കും അയര്‍ലന്‍ഡിലേക്ക് പറക്കുന്നത്. ഒരു പരമ്പരയില്‍ തന്നെ നമുക്ക് എല്ലാ പരീക്ഷണങ്ങളും നടത്താന്‍ സാധിക്കില്ല. ഇന്ത്യയുടെ ഏകദിന ടീമിലുള്ള ഏഴ് താരങ്ങള്‍ ടി20 പരമ്പരയില്‍ കളിക്കുന്നില്ല. ഓഗസ്റ്റ് അവസാനം ഏഷ്യ കപ്പ് നടക്കാനിരിക്കുന്നത് കൊണ്ടാണ് ഇത്തരമൊരു തീരുമാനം'- ബിസിസിയുമായി അടുത്ത വൃത്തങ്ങള്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.