കേരളം

kerala

ETV Bharat / sports

കോലിയും രോഹിത്തുമില്ല, പോണ്ടിങ്ങിന്‍റെ ഡ്രീം ടീമില്‍ ഇന്ത്യയില്‍ നിന്ന് ഈ രണ്ട് പേര്‍ - പോണ്ടിങിന്‍റെ ഡ്രീം ടീമില്‍

ഓസ്‌ട്രേലിയയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ട്വന്‍റി 20 ലോകകപ്പ് അടുക്കവേ തന്‍റെ ഡ്രീം ഫൈവ് താരങ്ങളെ തെരഞ്ഞെടുത്തിരിക്കുകയാണ് റിക്കി പോണ്ടിങ്. ഇന്ത്യയില്‍ നിന്ന് രണ്ട് പേരാണ് ടീമിലുളളത്

ricky ponting  ricky ponting top 5 players list for t20 world cup  hardhik pandya  jasprit bumrah  virat kohli  rohit sharma  rashid khan  jos butler  babar azam  t20 world cup 2022  t20 world cup 2022 australia  india  ipl  റിക്കി പോണ്ടിങ്  റിക്കി പോണ്ടിങ് ഡ്രീം ടീം  ഹാര്‍ദിക് പാണ്ഡ്യ  ജസ്‌പ്രീത് ബുംറ  ബാബര്‍ അസം  ജോസ് ബട്‌ലര്‍  റാഷിദ് ഖാന്‍  ട്വന്‍റി 20 ലോകകപ്പ്  ട്വന്‍റി 20 ലോകകപ്പ് 2022
കോലിയും രോഹിതുമില്ല, പോണ്ടിങിന്‍റെ ഡ്രീം ടീമില്‍ ഇന്ത്യയില്‍ നിന്ന് ഈ രണ്ട് പേര്‍

By

Published : Sep 6, 2022, 8:54 AM IST

Updated : Sep 6, 2022, 12:07 PM IST

ഓസ്‌ട്രേലിയയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസി ട്വന്‍റി 20 ലോകകപ്പിനായുളള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. ലോകക്രിക്കറ്റിലെ വമ്പന്‍ ടീമുകള്‍ മാറ്റുരയ്‌ക്കുന്ന ടൂര്‍ണമെന്‍റ് വന്‍ ആവേശം തരുമെന്ന കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ വര്‍ഷം പാകിസ്ഥാനോട് ഏറ്റ പരാജയത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ലോകകപ്പില്‍ ശക്തമായ തിരിച്ചുവരവിനാണ് ഇന്ത്യ ഒരുങ്ങുന്നത്.

എഷ്യ കപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ലോകകപ്പിലേറ്റ പരാജയത്തിന് അടുത്തിടെ ഇന്ത്യ കണക്ക് വീട്ടിയിരുന്നു. ലോകകപ്പ് മുന്നില്‍ കണ്ട് ട്വന്‍റി 20യില്‍ മികച്ച ടീമിനെയാണ് ഇന്ത്യ അണിനിരത്തുന്നത്. വിരാട് കോലി, രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, റിഷഭ് പന്ത് ഉള്‍പ്പെടെയുളള മുന്‍നിര താരങ്ങള്‍ വിശ്രമം കഴിഞ്ഞ് ഒരിടവേളയ്‌ക്ക് ശേഷമാണ് ടീമില്‍ തിരിച്ചെത്തിയത്.

അതേസമയം ട്വന്‍റി 20 വേള്‍ഡ് കപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഓസ്‌ട്രേലിയയുടെ ബാറ്റിങ് ഇതിഹാസം റിക്കി പോണ്ടിങ് തെരഞ്ഞെടുത്ത തന്‍റെ ഡ്രീം ടീം ശ്രദ്ധേയമാവുകയാണ്. സ്വന്തം നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി 20 ലോകകപ്പില്‍ തന്‍റെ ഡ്രീം ടീമിലെ ആദ്യ അഞ്ച് പേരെ തിരഞ്ഞെടുത്തിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ടീമിന്‍റെ എക്കാലത്തെയും മികച്ച ക്യാപ്‌റ്റന്‍. ദി ഐസിസി റിവ്യൂയെന്ന ഷോയുടെ പുതിയ എപ്പിസോഡിലാണ് പോണ്ടിങ് തന്‍റെ ടോപ്പ് ഫൈവിനെ തെരഞ്ഞെടുത്തത്.

അഫ്‌ഗാനിസ്ഥാന്‍ സ്റ്റാര്‍ സ്‌പിന്നര്‍ റാഷിദ് ഖാനെയാണ് പോണ്ടിങ് തന്‍റെ ടോപ്പ് ഫൈവിലേക്ക് എറ്റവുമാദ്യം തെരഞ്ഞെടുത്തിരിക്കുന്നത്. എറ്റവും സ്ഥിരതയോടെ ബൗള്‍ ചെയ്യുന്ന വിക്കറ്റ് ടേക്കറാണ് റാഷിദെന്ന് പോണ്ടിങ് പറയുന്നു. കുറഞ്ഞ ഇക്കോണമി റേറ്റാണ് താരത്തിന്‍റേത്. ഐപിഎല്ലില്‍ സാലറി ക്യാപ്പെന്ന നിബന്ധന ഇല്ലായിരുന്നെങ്കില്‍ റാഷിദിന് ആയിരിക്കും എറ്റവും ഉയര്‍ന്ന തുക ലഭിക്കുകയെന്നും പോണ്ടിങ് പറഞ്ഞു.

പാകിസ്ഥാന്‍ ക്യാപ്‌റ്റനും ലോകത്തിലെ തന്നെ മികച്ച ബാറ്റര്‍മാരില്‍ ഒരാളുമായ ബാബര്‍ അസമാണ് പോണ്ടിങ്ങിന്‍റെ ഡ്രീം ടീമിലെ മറ്റൊരു താരം. ടി 20 ഫോര്‍മാറ്റില്‍ ബാബറിന്‍റെ നേട്ടങ്ങളുടെ നമ്പറുകള്‍ അതിശയിപ്പിക്കുന്നതാണെന്ന് പോണ്ടിങ് പറഞ്ഞു. കുറച്ചുവര്‍ഷങ്ങളായി ടീമിനെ തനിച്ച് ഒരുപാട് മത്സരങ്ങളില്‍ ജയിപ്പിക്കാന്‍ ബാബറിന് സാധിച്ചിട്ടുണ്ടെന്നും ഓസീസ് ഇതിഹാസം കൂട്ടിച്ചേര്‍ത്തു.

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ആണ് ഇന്ത്യന്‍ ടീമില്‍ നിന്നും റിക്കി പോണ്ടിങ് തന്‍റെ ഡ്രീം ടീമില്‍ ചേര്‍ത്തത്. ഹാര്‍ദിക്കിന്‍റെ നിലവിലെ ഫോം എടുത്തുപറഞ്ഞ പോണ്ടിങ് താരത്തെ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കീരിടത്തിലേക്ക് നയിക്കാന്‍ ഹാര്‍ദിക്കിന് സാധിച്ചു. ഇപ്പോള്‍ അദ്ദേഹം നന്നായി ബോള്‍ ചെയ്യുകയും മുമ്പത്തേക്കാള്‍ നന്നായി സ്വന്തം ഗെയിം മനസിലാക്കുകയും ചെയ്യുന്നുണ്ട്. നിലവില്‍ ട്വന്‍റി 20യില്‍ ലോകത്തിലെ എറ്റവും മികച്ച ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ആണെന്ന് പോണ്ടിങ് അഭിപ്രായപ്പെട്ടു.

റിക്കി പോണ്ടിങ്ങിന്‍റെ ടോപ്പ് ഫൈവില്‍ ഇംഗ്ലണ്ടിന്‍റെ ടി 20 ക്യാപ്‌റ്റനും ഓപ്പണിങ് ബാറ്ററുമായ ജോസ് ബട്‌ലറാണ് നാലാം സ്ഥാനത്തുളളത്. ബട്‌ലര്‍ക്കെതിരെ കളിക്കുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് പോണ്ടിങ് പറയുന്നു. മറ്റ് കളിക്കാര്‍ക്കില്ലാത്ത ചില സ്‌പെഷ്യല്‍ കഴിവുകള്‍ താരത്തിനുണ്ട്. ചുരുങ്ങിയ സമയത്തിനുളളില്‍ ഒരു മത്സരത്തിന്‍റെ ഗതി മാറ്റാന്‍ ബട്‌ലര്‍ക്ക് ആവുമെന്ന് പോണ്ടിങ് പറഞ്ഞു. കഴിഞ്ഞ ഐപിഎല്ലിലെ താരത്തിന്‍റെ നാല് സെഞ്ച്വറികളെക്കുറിച്ച് പറഞ്ഞ പോണ്ടിങ് ട്വന്‍റി ട്വന്‍റിയില്‍ ഇത്രയും സെഞ്ച്വറികള്‍ അടിക്കുക എളുപ്പമല്ലെന്നും കൂട്ടിച്ചേര്‍ത്തു.

റിക്കി പോണ്ടിങ്ങിന്‍റെ ഡ്രീം ഫൈവില്‍ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറയാണ് അഞ്ചാമന്‍. നിലവില്‍ മൂന്ന് ഫോര്‍മാറ്റുകളിലും കംപ്ലീറ്റ് ബൗളറാണ് ബുംറ. ന്യൂബോളും പഴയ ബോളും താരത്തിന് വളരെ നന്നായി ഏറിയാന്‍ സാധിക്കും. വരാനിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യ ബുംറയ്‌ക്ക് ന്യൂബോളില്‍ ഒരോവര്‍ നല്‍കണമെന്നും റിക്കി പോണ്ടിങ് പറഞ്ഞു.

Last Updated : Sep 6, 2022, 12:07 PM IST

ABOUT THE AUTHOR

...view details