കേരളം

kerala

ETV Bharat / sports

ആരാധകര്‍ക്ക് ആശ്വസിക്കാം; റിക്കി പോണ്ടിങ് കമന്‍ററി ബോക്‌സിലേക്ക് മടങ്ങിയെത്തി - ഡൽഹി ക്യാപിറ്റൽസ്

പെർത്ത് ടെസ്റ്റിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഓസീസ് ബാറ്റിങ്‌ ഇതിഹാസം റിക്കി പോണ്ടിങ് കമന്‍ററി ബോക്‌സിലേക്ക് മടങ്ങിയെത്തി.

Ricky Ponting Back At Work  Ricky Ponting  Ricky Ponting health updates  Perth Test  റിക്കി പോണ്ടിങ്  റിക്കി പോണ്ടിങ് ഹെല്‍ത്ത് അപ്‌ഡേറ്റ്  ഓസ്‌ട്രേലിയ vs വെസ്റ്റ്‌ഇന്‍ഡീസ്  Australia vs West Indies  പെർത്ത് ടെസ്റ്റ്  ഡൽഹി ക്യാപിറ്റൽസ്  Delhi Capitals
ആരാധകര്‍ക്ക് ആശ്വസിക്കാം; റിക്കി പോണ്ടിങ് കമന്‍ററി ബോക്‌സിലേക്ക് മടങ്ങിയെത്തി

By

Published : Dec 3, 2022, 9:55 AM IST

പെര്‍ത്ത്: ഓസ്‌ട്രേലിയുടെ മുന്‍ ക്യാപ്റ്റനും ഡൽഹി ക്യാപിറ്റൽസ് പരിശീലകനുമായ റിക്കി പോണ്ടിങ്ങിന്‍റെ ആരോഗ്യ നില മെച്ചപ്പെട്ടു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അശുപത്രിയില്‍ പ്രവേശിച്ച റിക്കി പോണ്ടിങ് കമന്‍ററി ബോക്‌സിലേക്ക് മടങ്ങിയെത്തി. വിവിധ ഓസീസ് മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.

ഇന്നലെ താന്‍ പലരേയും ഭയപ്പെടുത്തിയിരിക്കാം, സത്യം പറഞ്ഞാൽ തന്നെ സംബന്ധിച്ചും ഭയാനകമായ ഒരു നിമിഷമാണ് കടന്നുപോയതെന്ന് കമന്‍ററി ബോക്‌സില്‍ മടങ്ങിയെത്തിയ പോണ്ടിങ് പറഞ്ഞു. "ഇന്ന് രാവിലെ എനിക്ക് നല്ല സുഖം തോന്നുന്നു, ഏറെ തിളക്കത്തോടെയും പുതുമയോടെയുമാണ് ഞാന്‍ മടങ്ങിയെത്തിയത്". അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പെർത്തിൽ ഓസ്‌ട്രേലിയയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ഒന്നാം ടെസ്റ്റ് മത്സരത്തിന്‍റെ മൂന്നാം ദിനത്തില്‍ ചാനല്‍ 7ന് വേണ്ടി കമന്‍ററി ചെയ്യുകയായിരുന്ന പോണ്ടിങ്ങിനെ നെഞ്ചുവേദനയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചിരുന്നു.

പോണ്ടിങ്ങിനെ ഹൃദയത്തിന്‍റെ മുൻകരുതൽ പരിശോധനകൾക്കായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ഓസീസ് മാധ്യമങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് മത്സരത്തിന്‍റെ അവസാന രണ്ട് സെഷനുകളിൽ പോണ്ടിങ് കമന്‍റേറ്റുചെയ്യാനുണ്ടായിരുന്നില്ല.

Also read:ഒൻപത് ഇന്നിങ്‌സ്, ഒരു ഡബിൾ സെഞ്ച്വറി, ആറ് സെഞ്ച്വറി; ഇത് റിതുരാജ് ഗെയ്‌ക്‌വാദ്, ഇന്ത്യയുടെ ഭാവി റണ്‍ മെഷീൻ

ABOUT THE AUTHOR

...view details