കേരളം

kerala

ETV Bharat / sports

Ravindra Jadeja Sister Nayanaba Jadeja: രവീന്ദ്ര ജഡേജയുടെ സഹോദരി നയനബ ഇടിവി ഭാരതിനോട് മനസ് തുറക്കുന്നു - Nayanaba Jadeja

Indian All Rounder Ravindra Jadejas Sister About World Cup 2023: സഹോദരന്‍റെ മിന്നുന്ന ഫോമിനെക്കുറിച്ചും മനസിലൊളിപ്പിച്ചിരുന്ന ആഗ്രഹങ്ങളെക്കുറിച്ചും ഇടിവി ഭാരതിനോട് മനസുതുറക്കുകയായിരുന്നു രവീന്ദ്ര ജഡേജയുടെ സഹോദരി നയനബ ജഡേജ

Jadeja Sister On His Performance  Ravindra Jadejas Sister About World Cup 2023  Cricket World Cup 2023  India Pakistan Match Possible Line Up  Who will Won Cricket World Cup 2023  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ഇത്തവണത്തെ ലോകകപ്പ് ആര് നേടും  ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യന്‍ പ്രകടനം  കെഎല്‍ രാഹുലും വിരാട് കോഹ്‌ലിയും  രവീന്ദ്ര ജഡേജയുടെ ബൗളിങ് പ്രകടനം
Jadeja Sister On His Performance Cricket World Cup 2023

By ETV Bharat Kerala Team

Published : Oct 9, 2023, 11:01 PM IST

രാജ്‌കോട്ട്:ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ (ODi Cricket World Cup) ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ആരാധകരെ ആദ്യം നിരാശപ്പെടുത്തിയും പിന്നീട് അമ്പരപ്പെടുത്തിയുമായിരുന്നു ഇന്ത്യയുടെ വിജയം (Indian Victory Against Australia). ഇന്ത്യന്‍ വിജയത്തില്‍ ഏറെ കയ്യടി നേടിയതാവട്ടെ മുന്നേറ്റനിര തകര്‍ന്നടിഞ്ഞപ്പോഴും ശക്തമായി നിലയുറപ്പിച്ച കെഎല്‍ രാഹുലും വിരാട് കോഹ്‌ലിയും (KL Rahul and Virat Kohli). എന്നാല്‍ അപകടകാരികളായ ഓസീസിനെ 200 താഴെ റണ്‍സിന് പിടിച്ചുകെട്ടിയതില്‍ നിര്‍ണായകമായത് രവീന്ദ്ര ജഡേജയുടെ (Ravindra Jadeja) ബൗളിങ് മികവ് തന്നെയായിരുന്നു.

ചെപ്പോക്കില്‍ വേറെ ആരുണ്ടെടാ രാജാവ് എന്നുപറയാതെ പറയിക്കുന്നത് തന്നെയായിരുന്നു ജഡേജയുടെ ബൗളിങ്. മാത്രമല്ല ലോകകപ്പിന് മുന്നോടിയായി സ്‌ക്വാഡ് പുറത്തുവിട്ടപ്പോള്‍ ആരാധകരിലുണ്ടായിരുന്ന ആത്മവിശ്വാസക്കുറവിനുള്ള മറുപടി കൂടിയായിരുന്നു സഹതാരങ്ങളുടെ പ്രിയപ്പെട്ട ജഡ്ഡുവിന്‍റെ പ്രകടനം. നിലവില്‍ തന്‍റെ സഹോദരന്‍റെ മിന്നുന്ന ഫോമിനെക്കുറിച്ചും മനസിലൊളിപ്പിച്ചിരുന്ന ആഗ്രഹങ്ങളെക്കുറിച്ചും ഇടിവി ഭാരതിനോട് മനസുതുറക്കുകയാണ് രവീന്ദ്ര ജഡേജയുടെ സഹോദരി നയനബ ജഡേജ (Nayanaba Jadeja).

ഇന്ത്യയല്ലാതെ ആര്: ഇന്ത്യൻ ടീം വിജയം തുടങ്ങിക്കഴിഞ്ഞു. മാത്രമല്ല അവർ ഇത്തവണത്തെ ലോകകപ്പ് നേടുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. കഴിഞ്ഞദിവസത്തെ മത്സരത്തിൽ, ഇന്ത്യയുടെ ജയം പ്രയാസമാണെന്ന് എനിക്ക് ആദ്യം തോന്നിയെങ്കിലും ടീം അവസാനം വരെ ഉറച്ചുനിന്നുവെന്നും ഇതോടെ മത്സരം വിജയിച്ചുവെന്നും നയനബ ജഡേജ പറഞ്ഞു. കൂടാതെ ഓസ്‌ട്രേലിയയുമായി നടന്ന മത്സരത്തെ കുറിച്ചും കുറച്ചധികം സംസാരിക്കാനും അവര്‍ മറന്നില്ല.

ജഡ്ഡുവിന്‍റെ പ്രകടനം:കഴിഞ്ഞ മത്സരം വളരെ രസകരമായിരുന്നു. രവീന്ദ്ര മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി മികച്ച പ്രകടനം കാഴ്‌ചവച്ചു. അവന്‍റെ പ്രകടനത്തില്‍ ഞങ്ങളെല്ലാം സന്തോഷം കൊണ്ട് മതിമറന്നു. വരാനിരിക്കുന്ന മത്സരത്തിലും അവന്‍റെ മികച്ച പ്രകടനങ്ങള്‍ കാണാന്‍ കാത്തിരിക്കുകയാണെന്ന് സഹോദര സ്‌നേഹം തുളുമ്പുന്ന വാക്കുകളില്‍ നയനബ പറഞ്ഞുവച്ചു. മത്സരങ്ങള്‍ക്കിടയില്‍ താരങ്ങളുടെ കുടുംബാംഗങ്ങള്‍ അവരോട് ഏറെ വൈകാരികമായിരിക്കും. എന്നാല്‍ ദശലക്ഷക്കണക്കിന് ആരാധകര്‍ ആ താരത്തിനായി പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ടെന്ന് അവര്‍ വ്യക്തമാക്കി.

അവന്‍ കളിക്കളത്തിലുള്ളപ്പോള്‍:രവീന്ദ്ര ജഡേജ ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കുമ്പോള്‍ താന്‍ അനുഭവിക്കാറുള്ള മാനസികാവസ്ഥയും നയനബ പങ്കുവച്ചു. കുടുംബം എന്ന നിലയില്‍ അവന്‍ കളിക്കുമ്പോള്‍ ഞങ്ങള്‍ക്ക് അല്‍പം സമ്മര്‍ദ്ദങ്ങളെല്ലാം ഉണ്ടാവാറുണ്ട്. സാധാരണമായി അവന്‍ മത്സരത്തിനിറങ്ങുന്നതിന് മുമ്പേ ഏതാണ്ട് എത്ര വിക്കറ്റുകള്‍ അവന്‍ വീഴ്‌ത്തുമെന്നും എത്ര റണ്‍സ് നേടുമെന്നുമെല്ലാം ഞാന്‍ വെറുതെ പ്രവചിക്കാറുണ്ട്.

ഉദാഹരണത്തിന് ഇന്നലത്തെ മത്സരത്തില്‍ പിച്ച് സ്‌പിന്നര്‍മാര്‍ക്ക് അനുകൂലമാണെന്ന് മനസിലാക്കിയതോടെ അവന്‍ മൂന്ന്-നാല് വിക്കറ്റുകള്‍ വീഴ്‌ത്തുമെന്ന് ഞാന്‍ കരുതി. അവന്‍ അതുപോലെ തന്നെ ചെയ്‌തുവെന്ന് നയനബ ജഡേജ പറഞ്ഞു. പ്രത്യേകിച്ച് സ്‌റ്റീവ് സ്‌മിത്തിന്‍റെ വിക്കറ്റ് അത്രമാത്രം നിര്‍ണായകമായിരുന്നുവെന്നും, അതായിരുന്നു മത്സരത്തിന്‍റെ ഗതിമാറ്റിയതെന്നും നയനബ അഭിപ്രായപ്പെട്ടു.

ആഗ്രഹങ്ങളെക്കുറിച്ച് മനസുതുറന്ന്:മാത്രമല്ല ക്രിക്കറ്റ് പ്രേമികള്‍ ഒരുപോലെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്‌താന്‍ മത്സരത്തെ കുറിച്ചും ലോകകപ്പ് പ്രതീക്ഷകളെ കുറിച്ചും നയനബ പ്രതികരിച്ചു. ഇത്തവണ ഇന്ത്യൻ ടീം മറ്റൊരു ഫോമിലാണ്. ടീമിനായി ആര്‍പ്പുവിളിക്കാന്‍ നിരവധി ക്രിക്കറ്റ് പ്രേമികൾ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലേക്ക് ഒഴുകുയെത്തുന്നത് കൊണ്ടുതന്നെ മത്സരത്തിൽ ഇന്ത്യ വിജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും അവര്‍ പ്രതീക്ഷ പ്രകടമാക്കി.

നവരാത്രി ഉത്സവവും സോകകപ്പും ഞങ്ങള്‍ക്ക് ഒരുപോലെ പ്രിയപ്പെട്ടതാണ്. ഒരപക്ഷെ നവരാത്രിക്ക് പ്രത്യേക പ്രാധാന്യവുമുണ്ട്. വര്‍ഷങ്ങളായി ഞങ്ങള്‍ ദേവിയെ ആരാധിച്ചുവരുന്നുണ്ട്. ഞാന്‍ എന്തുതേടിയാലും അതിന്‍റെ ഇരട്ടി ദേവി നല്‍കാറുമുണ്ട്. എന്‍റെ ഇത്തവണത്തെ പ്രാര്‍ഥന എന്‍റെ സഹോദരന്‍റെ മികച്ച പ്രകടനവും ഇന്ത്യ ലോകകപ്പ് നേടുന്നതുമാണെന്ന് മനസിലൊളിപ്പിച്ച ആ ആഗ്രഹവും നയനബ ഇടിവിയോട് പങ്കുവച്ചു.

ABOUT THE AUTHOR

...view details