മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ടീം ഇന്ത്യ കളിക്കാനിറങ്ങുക പുത്തന്‍ ജേഴ്‌സിയുമായി. തൊണ്ണൂറുകളെ അനുസ്മരിപ്പിക്കുന്ന ജേഴ്സിയുമായാണ് ന്യൂസിലന്‍ഡിനെതിരെ ടീം ഇന്ത്യ ഇറങ്ങുക. പുതിയ ജേഴ്സിയണിഞ്ഞുള്ള ചിത്രം ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫെെനലിന് പുത്തന്‍ ജേഴ്‌സിയുമായി ടീം ഇന്ത്യ; ചിത്രം പുറത്ത് വിട്ട് ജഡേജ - ന്യൂസിലന്‍ഡ്
ജൂണ്‍ 18 മുതല്‍ക്ക് 22 വരെ ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുക.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫെെനലിന് പുത്തന്‍ ജേഴ്‌സിയുമായി ടീം ഇന്ത്യ; ചിത്രം പുറത്ത് വിട്ട് ജഡേജ
also read:നെയ്മാറുമായുള്ള കരാര്‍ അവസാനിപ്പിക്കാൻ കാരണം ലൈംഗികാരോപണ കേസെന്ന് നൈക്കി
ജൂണ്‍ 18 മുതല്‍ക്ക് 22 വരെ ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുക. ഫൈനല്‍ സമനിലയിലായാല്‍ ഇരു ടീമിനെയും വിജയിയായി പ്രഖ്യാപിക്കുമെന്ന് ഐസിസി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം മത്സരത്തിനായി നിലവില്‍ മുംബൈയില്‍ ക്വാറന്‍റീനിലുള്ള ഇന്ത്യന്‍ ടീം ജൂണ്‍ രണ്ടിന് ഇംഗ്ലണ്ടിലേക്ക് തിരിക്കും.