മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്‌സില്‍ തകര്‍പ്പന്‍ സെഞ്ച്വറിയോടെ റെക്കോര്‍ഡ് സ്വന്തമാക്കി രവീന്ദ്ര ജഡേജ. മൊഹാലിയില്‍ ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ 175 റണ്‍സുമായി താരം പുറത്താവാതെ നിന്നിരുന്നു.
ഈ വെടിക്കെട്ട് ബാറ്റിങ്ങില്‍ തകര്‍ന്നടിഞ്ഞത് 36 വര്‍ഷം പഴക്കമുള്ള റെക്കോഡാണ്. ഏഴാം നമ്പറില്‍ ഇന്ത്യന്‍ ബാറ്ററുടെ ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോഡാണിത്. 1986 ല്‍ കാൺപൂരിൽ കപില്‍ ശ്രീലങ്കയ്‌ക്കെതിരെ ഏഴാമനായി ക്രീസിലെത്തി നേടിയത് 163 റണ്‍സായിരുന്നു.