കേരളം

kerala

ETV Bharat / sports

ഇതാണ് ടീം ഇന്ത്യയുടെ 'സർ ജഡേജ'...കംപ്ലീറ്റ് ഓൾറൗണ്ടർ... - രവീന്ദ്ര ജഡേജ പ്രകടനങ്ങള്‍

Ravindra Jadeja About His Role: ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേടി ഇന്ത്യന്‍ ജയം അനായാസമാക്കാന്‍ രവീന്ദ്ര ജഡേജയ്‌ക്ക് സാധിച്ചിരുന്നു.

Cricket World Cup 2023  Ravindra Jadeja  Ravindra Jadeja About His Role  Ravindra Jadeja Stats In Cricket World Cup  India vs South Africa  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  രവീന്ദ്ര ജഡേജ  ക്രിക്കറ്റ് ലോകകപ്പ് 2023  രവീന്ദ്ര ജഡേജ പ്രകടനങ്ങള്‍  ഇന്ത്യ ദക്ഷിണാഫ്രിക്ക
Ravindra Jadeja About His Role

By ETV Bharat Kerala Team

Published : Nov 6, 2023, 2:46 PM IST

കൊല്‍ക്കത്ത: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup) ദക്ഷിണാഫ്രിക്കയോടും ജയിച്ച് ജൈത്രയാത്ര തുടരുകയാണ് ടീം ഇന്ത്യ (Team India). ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായ പ്രോട്ടീസിനെ 243 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത് (India vs South Africa Match Result). മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ സെഞ്ച്വറി നേടിയ വിരാട് കോലിയായിരുന്നു (Virat Kohli) ഇന്ത്യയുടെ ഹീറോയെങ്കില്‍ രണ്ടാം പകുതിയില്‍ താരപരിവേഷം ലഭിച്ചത് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയ്‌ക്കാണ് (Ravindra Jadeja).

മത്സരത്തില്‍ ഒന്‍പത് ഓവര്‍ ബോള്‍ ചെയ്‌ത ജഡേജ 33 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റായിരുന്നു നേടിയത്. നേരത്തെ, അവസാന ഓവറുകളില്‍ നടത്തിയ തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ ടീമിന് മികച്ച സ്കോര്‍ സമ്മാനിക്കാനും ജഡേജയ്‌ക്കായിരുന്നു. ലോകകപ്പിലെ ആദ്യ എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയ്‌ക്കായി ബാറ്റ് കൊണ്ടും പന്ത് കൊണ്ടും മികച്ച പ്രകടനമാണ് രവീന്ദ്ര ജഡേജ ഇതുവരെ നടത്തിയത്.

ഇതുവരെയുള്ള മത്സരങ്ങളില്‍ നിന്നും 14 വിക്കറ്റ് സ്വന്തമാക്കിയ താരം 110 റണ്‍സും ഇന്ത്യയ്‌ക്കായി അടിച്ചെടുത്തിട്ടുണ്ട് (Ravindra Jadeja Stats In Cricket World Cup 2023). ലോകകപ്പില്‍ തന്‍റെ ഫോം തുടരുന്നതിനിടെ ടീമില്‍ തനിക്കുള്ള ഉത്തരവാദിത്തങ്ങളെ കുറിച്ച് രവീന്ദ്ര ജഡേജ സംസാരിച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിന് ശേഷമായിരുന്നു ജഡേജയുടെ പ്രതികരണം (Ravindra Jadeja About His Role In Indian Team).

Also Read :'ടീമില്‍ തന്‍റെ റോള്‍ അവന് നന്നായി അറിയാം...'; 'മാച്ച് വിന്നര്‍' രവീന്ദ്ര ജഡേജയെ പ്രശംസിച്ച് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ

'ആദ്യ ദിവസം മുതല്‍ തന്നെ ഒരു ക്യാപ്‌റ്റനെ പോലായാണ് ഞാന്‍ ചിന്തിച്ചിരുന്നത്. എന്നാല്‍ ശരിക്കും എന്‍റെ റോള്‍ അതായിരുന്നില്ല. ഒരു ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ ഒരു മത്സരത്തില്‍ 30-35 റണ്‍സ് നേടുക, നിര്‍ണായക കൂട്ടുകെട്ടുകള്‍ പൊളിക്കുക എന്നതൊക്കെയാണ് എന്‍റെ പ്രധാന ജോലി.

അത്തരത്തില്‍ ടീമിനായി കൂടുതല്‍ സ്വാധീനം ചെലുത്തുന്ന പ്രകടനങ്ങള്‍ പുറത്തെടുക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. ഫീല്‍ഡിങ്ങിനെ നിസാരമായിട്ട് കാണുന്ന ഒരാളല്ല ഞാന്‍. എന്‍റെ കയ്യില്‍ നിന്നും ഒരു ക്യാച്ച് എപ്പോള്‍ വേണമെങ്കിലും നഷ്‌ടപ്പെട്ടേക്കാം.

ഇനി ഒരു ക്യാച്ച് നേടിയ ശേഷം മൈതാനത്ത് വിശ്രമിക്കാതിരിക്കാനും ഞാന്‍ ശ്രമിക്കാറുണ്ട്. എപ്പോഴും ടീമിനായി മികച്ച പ്രകടനം നടത്താനുള്ള ശ്രമങ്ങളാണ് ഞാന്‍ തുടരുന്നതും'- രവീന്ദ്ര ജഡേജ പറഞ്ഞു.

Also Read :അത് 'സെല്‍ഫിഷ് ഇന്നിങ്‌സായിരുന്നില്ല', അതറിയണമെങ്കില്‍ ദക്ഷിണാഫ്രിക്കൻ ബാറ്റിങ് കണ്ടാല്‍ മതി...

ABOUT THE AUTHOR

...view details