പെര്‍ത്ത്: ഇന്ത്യയുടെ ഒന്നാം നമ്പർ ഓവർസീസ് സ്‌പിന്നറെന്ന് രവി ശാസ്‌ത്രി വിശേഷിപ്പിച്ച താരമാണ് കുല്‍ദീപ് യാദവ്. എന്നാല്‍ തന്‍റെ മികവിനൊത്ത പ്രകടനം നടത്താന്‍ കഴിയാതിരുന്ന കുല്‍ദീപ് ഏറെ നാള്‍ ടീമിന് പുറത്തിരിക്കേണ്ടി വന്നു. കഴിഞ്ഞ ഐപിഎല്ലിലെ മികച്ച പ്രകടനമാണ് താരത്തിന് മുന്നില്‍ വീണ്ടും ഇന്ത്യന്‍ ടീമിന്‍റെ വാതില്‍ തുറന്നത്.
നിലവില്‍ ഇന്ത്യയ്‌ക്കായി വൈറ്റ് ബോള്‍ ക്രിക്കറ്റാണ് കുല്‍ദീപ് കളിക്കുന്നത്. എന്നാല്‍ റെഡ് ബോള്‍ ക്രിക്കറ്റിലും ചൈനമാന്‍ സ്‌പിന്നര്‍ക്ക് ശോഭിക്കാന്‍ കഴിയുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ വെറ്ററന്‍ താരം ആര്‍ അശ്വിന്‍. ഇതിന്‍റെ കാരണവും തന്‍റെ യൂട്യൂബ് ചാനലില്‍ അശ്വിന്‍ വെളിപ്പെടുത്തി.
തുടര്‍ച്ചയായി ഒരേ ലെങ്‌തില്‍ പന്തെറിയാനുള്ള കഴിവാണ് കുല്‍ദീപിന് ഗുണം ചെയ്യുകയെന്നാണ് ഇന്ത്യന്‍ ഓഫ് സ്‌പിന്നര്‍ പറയുന്നത്. "റിസ്റ്റ് സ്‌പിന്നർമാരുടെ കാര്യത്തിൽ ഞാന്‍ എപ്പോഴും കുൽദീപിനെ വളരെയേറെ വിലയിരുത്താറുണ്ട്. ഒരേ ലെങ്‌തില്‍ തുടര്‍ച്ചയായി പന്തെറിയാനുള്ള അത്ഭുതകരമായ സവിശേഷത അവനുണ്ട്.