മുംബൈ :ഇന്ത്യയുടെ വെറ്ററന്‍ ക്രിക്കറ്റ് താരം വൃദ്ധിമാന്‍ സാഹയെ മാധ്യമപ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി ഇടപെടണമെന്ന് മുന്‍ കോച്ച് രവിശാസ്‌ത്രി. ട്വിറ്ററിലൂടെയാണ് പ്രസ്‌തുത ആവശ്യവുമായി ശാസ്‌ത്രി രംഗത്തെത്തിയത്.
സംഭവം നടക്കുന്നതാണെന്നും നഗ്നമായ സ്ഥാന ദുരുപയോഗമാണ് നടന്നതെന്നും ശാസ്‌ത്രി പറഞ്ഞു. ടെസ്റ്റ് ടീമില്‍ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ അഭിമുഖത്തിനായി സമീപിച്ച മാധ്യമ പ്രവര്‍ത്തകനാണ് സാഹയെ ഭീഷണിപ്പെടുത്തി സന്ദേശമയച്ചത്.
വാട്ട്‌സ്ആപ്പ് വഴി അഭിമുഖം ആവശ്യപ്പെട്ട മാധ്യമ പ്രവര്‍ത്തകന് അനുകൂല മറുപടി സാഹ നല്‍കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് താരത്തിന് നേരെ ഇയാള്‍ ഭീഷണിയുടെ സ്വരം പുറത്തെടുത്തത്. ഈ അപമാനം താന്‍ മറക്കില്ലെന്ന തരത്തിലായിരുന്നു ഇയാളുടെ ഭീഷണി.
സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട് സഹിതം സാഹ ട്വീറ്റ് ചെയ്‌തതോടെയാണ് സംഭവം ചര്‍ച്ചയായത്. മാധ്യമപ്രവര്‍ത്തകന്‍റെ പേര് വെളിപ്പെടുത്താതെയായിരുന്നു സാഹയുടെ ട്വീറ്റ്.
'രാജ്യത്തെ ക്രിക്കറ്റിന് വേണ്ടി ഇത്രയും സംഭാവനകള്‍ നല്‍കിയിട്ടും ഇതാണ് എനിക്ക് തിരിച്ചുകിട്ടിയത്, പുറത്ത് മാന്യനെന്ന് അറിയപ്പെടുന്ന ഒരു മാധ്യമപ്രവര്‍ത്തകനില്‍ നിന്നാണ് ഇതുണ്ടായിരിക്കുന്നത്, മാധ്യമപ്രവര്‍ത്തനം ഇന്നിവിടെയാണ് എത്തിനില്‍ക്കുന്നത്' എന്നായിരുന്നു കുറിച്ചത്.
Also read : 'ഗദ്ദാഫി സ്റ്റേഡിയത്തിൽ ആരോ സ്‌നേഹം പരത്തുന്നു'; കറാച്ചിയിലെ കോലി അരാധകന്‍റെ ചിത്രം പങ്കുവച്ച് അക്തര്‍
അതേസമയം മുന്‍ ക്രിക്കറ്റര്‍മാരായ വിരേന്ദ്ര സെവാഗ്, ഹര്‍ഭജന്‍ സിങ്, പ്രഗ്യാന്‍ ഹോജ തുടങ്ങിയവരും മാധ്യമപ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ താരത്തിന് ഐക്യദാര്‍ഢ്യവുമായി രംഗത്തുവന്നിരുന്നു.