മുംബൈ :ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റിലെ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് മുൻതൂക്കമുണ്ടെന്ന് മുന്‍ താരവും പരിശീലകനുമായ രവി ശാസ്ത്രി (Ravi Shastri on IND vs PAK Match). 2011-ന് ശേഷം ഏറ്റവും ശക്തമായ ലൈനപ്പാണ് ഇന്ത്യയ്ക്കുള്ളത്. രോഹിത് ശർമ്മയിൽ ഏറെ പരിചയസമ്പന്നനായ ഒരു ക്യാപ്റ്റനുണ്ടെന്നത് ടീമിന് വലിയ നേട്ടമാകുമെന്നും രവി ശാസ്ത്രി പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും (India vs Pakistan) നാളെ പല്ലേക്കലെ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ പരസ്പരം പോരടിക്കാനിരിക്കെയാണ് രവി ശാസ്ത്രിയുടെ വാക്കുകള്‍. "ഏഷ്യ കപ്പ് മത്സരത്തില്‍ ഇന്ത്യയ്ക്ക് മുന്‍തൂക്കമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. 2011 തൊട്ട് അവരുടെ ഏറ്റവും ശക്തമായ ടീമാണിത്. ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ പരിചയസമ്പത്ത് ടീമിന് മുതല്‍ക്കൂട്ടാവും. കാര്യങ്ങള്‍ കൂടുതലായി മനസിലാക്കുന്ന വ്യക്തിയാണ് അവന് (Ravi Shastri on Rohit Sharma captaincy) " രവി ശാസ്ത്രി പറഞ്ഞു.
എന്നിരുന്നാലും, ബാബർ അസമിന്റെ നേതൃത്വത്തിലുള്ള പാക് ടീം മെച്ചപ്പെട്ടുവെന്നും സമീപകാലത്ത് ഇന്ത്യൻ ടീമുമായുള്ള വിടവ് ഏറെ കുറച്ചതായും രവി ശാസ്ത്രി കൂട്ടിച്ചേര്‍ത്തു." സമീപ കാലത്ത് ഇന്ത്യന്‍ ടീമുമായുണ്ടായിരുന്ന വിടവ് ഏറെ കുറയ്ക്കാന്‍ പാകിസ്ഥാന് കഴിഞ്ഞിട്ടുണ്ട്. ഏഴ്-എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓരോ താരങ്ങളേയും നോക്കുകയാണെങ്കില്‍ ഇരു ടീമുകളുടേയും ശക്തിയില്‍ വ്യത്യാസമുണ്ടായിരുന്നു.