ന്യൂഡൽഹി:ഇന്ത്യൻ ക്രിക്കറ്റിന്‍റെ നായകസ്ഥാനത്ത് നിന്ന് വിരമിച്ച വിരാട് കോലി ക്രിക്കറ്റിൽ മൂന്ന് മാസത്തേക്കെങ്കലും സജീവക്രിക്കറ്റിൽ നിന്ന് വിട്ട് നിൽക്കണമെന്ന് ഇന്ത്യൻ മുൻ താരവും പരിശീലകനുമായ രവിശാസ്ത്രി. കോലി ഇപ്പോൾ കടുത്ത സമ്മർദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഒരു ഇടവേള താരത്തിന് ശക്തമായ തിരിച്ചുവരവ് സാധ്യമാക്കുമെന്നും രവി ശാസ്‌ത്രി അഭിപ്രായപ്പെട്ടു.
കോലി ഇപ്പോൾ കടുത്ത സമ്മർദ്ദം നേരിടുന്നുണ്ട്. ക്രിക്കറ്റിലെ മഹാരഥൻമാർ പോലും കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി ക്യാപ്‌റ്റൻ സ്ഥാനം ഒഴിഞ്ഞിട്ടുണ്ട്. ഇനിയും കുറഞ്ഞത് അഞ്ച് വർഷമെങ്കിലും കോലിക്ക് സജീവമായി കളിക്കളത്തിൽ തുടരാനാകും. ശാന്തമായി ബാറ്റിങ്ങിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ കോലിക്ക് മികവ് കാട്ടാം. ശാസ്ത്രി പറഞ്ഞു.