കേരളം

kerala

ETV Bharat / sports

'ആ പേരിന് പിന്നില്‍ സച്ചിനോ ദ്രാവിഡോ അല്ല...' തുറന്ന് പറഞ്ഞ് രചിന്‍ രവീന്ദ്രയുടെ അച്ഛന്‍ - രചിന്‍ രവീന്ദ്ര പേര്

Ravi Krishnamurthy About Rachin Ravindra Name: രചിന്‍ രവീന്ദ്രയുടെ പേരിനെ കുറിച്ച് പിതാവ് രവി കൃഷ്‌ണമൂര്‍ത്തി.

Rachin Ravindra  Ravi Krishnamurthy About Rachin Ravindra Name  Rachin Ravindra Name Story  Cricket Wiorld Cup 2023  Story About Rachin Ravindra Name  രചിന്‍ രവീന്ദ്ര  രചിന്‍ രവീന്ദ്രയുടെ പേരിനെ കുറിച്ച് പിതാവ്  രചിന്‍ രവീന്ദ്ര രവി കൃഷ്‌ണമൂര്‍ത്തി  രചിന്‍ രവീന്ദ്ര പേര്  ഇന്ത്യ ന്യൂസിലന്‍ഡ്
Ravi Krishnamurthy About Rachin Ravindra Name

By ETV Bharat Kerala Team

Published : Nov 14, 2023, 2:20 PM IST

മുംബൈ:ന്യൂസിലന്‍ഡ് ക്രിക്കറ്റര്‍ രചിന്‍ രവീന്ദ്രയുടെ (Rachin Ravindra) പേരുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതെല്ലാം കെട്ടുകഥകളാണെന്ന് താരത്തിന്‍റെ പിതാവ് രവി കൃഷ്‌ണമൂര്‍ത്തി (Ravi Krishnamurthy About Rachin Ravindra Name). ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ (Cricket World Cup 2023) ആദ്യ മത്സരത്തിന് പിന്നാലെ തന്നെ ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ച താരമാണ് രചിന്‍ രവീന്ദ്ര. ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡ് കളിച്ച ലോകകപ്പിലെ ഉദ്‌ഘാടന മത്സരത്തില്‍ സെഞ്ച്വറിയുമായി കളം നിറയാന്‍ രചിന് സാധിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ക്രിക്കറ്റ് ആരാധകര്‍ 23കാരന്‍റെ പേരിന് പിന്നിലെ രഹസ്യം കണ്ടെത്താന്‍ ഇറങ്ങി പുറപ്പെട്ടത്. ബെംഗളൂരു സ്വദേശികളായ ദമ്പതികളുടെ മകനായ രചിന്‍ രവീന്ദ്ര ന്യൂസിലന്‍ഡിലെ വെല്ലിങ്‌ടണിലാണ് ജനിച്ചത്. ക്രിക്കറ്റ് ആരാധകരായ രചിന്‍റെ മാതാപിതാക്കള്‍ രാഹുല്‍ ദ്രാവിഡിനോടും സച്ചിന്‍ ടെണ്ടുല്‍ക്കറിനോടുമുള്ള ഇഷ്‌ടം കൊണ്ടാണ് മകന് ഇങ്ങനെയൊരു പേര് നല്‍കിയതെന്നയിരുന്നു നേരത്തെ പ്രചരിച്ചിരുന്നത്. എന്നാല്‍, താരത്തിന് ഇങ്ങനെയൊരു പേരിട്ടതിന് പിന്നിലെ കാരണം അതല്ല എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് രചിന്‍ രവീന്ദ്രയുടെ പിതാവ് രവി കൃഷ്‌ണമൂര്‍ത്തി.

'അവന്‍ ജനിച്ചപ്പോള്‍ ഭാര്യ ദീപയാണ് രചിന്‍ എന്ന പേര് ആദ്യം നിര്‍ദേശിച്ചത്. കേട്ടപ്പോള്‍ നല്ലതായി എനിക്കും തോന്നി, വിളിക്കാനും എളുപ്പമുണ്ട്. കൂടുതലൊന്നും ചിന്തിക്കാതെ ഞങ്ങള്‍ അവന് ആ പേര് നല്‍കുകയായിരുന്നു. പിന്നീട് കുറേക്കാലം കഴിഞ്ഞപ്പോഴാണ് രാഹുല്‍ ദ്രാവിഡിന്‍റെയും സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും പേരുമായി അവന്‍റെ പേരിന് ചേര്‍ച്ചയുണ്ടെന്ന് തിരിച്ചറിയുന്നത്. അവനെ ഒരു ക്രിക്കറ്ററോ മറ്റോ ആക്കണമെന്ന ഉദ്ദേശ്യത്തോടെ ആയിരുന്നില്ല അന്ന് ഇങ്ങിനെയൊരു പേര് നല്‍കിയത്'- ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രചിന്‍ രവീന്ദ്രയുടെ പിതാവ് വ്യക്തമാക്കി.

Also Read :ഇന്ത്യയ്‌ക്കെതിരെ ഇറങ്ങും മുന്‍പ് മുത്തശ്ശിയ്‌ക്ക് അരികിലെത്തി രചിന്‍; പേരക്കുട്ടിയുടെ ദൃഷ്‌ടിദോഷം മാറാന്‍ പ്രാര്‍ഥന

ബെംഗളൂരുവില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറായി പ്രവര്‍ത്തിച്ചിരുന്ന രവി കൃഷ്‌ണമൂര്‍ത്തിയും കുടുംബവും 1990കളിലാണ് ന്യൂസിലന്‍ഡിലേക്ക് താമസം മാറുന്നത്. ഇന്ത്യയിലായിരുന്നപ്പോള്‍ ക്ലബ് ക്രിക്കറ്റിലും സജീവമായിരുന്നു രചിന്‍റെ പിതാവ്. തന്‍റെ മകന്‍ ക്രിക്കറ്റിലേക്ക് എത്തുമെന്ന് കരുതിയിരുന്നില്ലെന്നും ഇങ്ങനെയൊരു താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ പിന്തുണയ്‌ക്കുകയാണ് ചെയ്‌തതെന്നും രവി കൃഷ്‌ണമൂര്‍ത്തി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഈ ലോകകപ്പില്‍ ഇതുവരെ ന്യൂസിലന്‍ഡിനായി തകര്‍പ്പന്‍ പ്രകടനം നടത്തിയ താരമാണ് രചിന്‍ രവീന്ദ്ര. പ്രഥാമിക റൗണ്ടില്‍ 9 മത്സരവും കിവീസ് ജഴ്‌സിയില്‍ കളിക്കാനിറങ്ങിയ രചിന്‍ അടിച്ചുകൂട്ടിയത് 565 റണ്‍സാണ്. ഈ ലോകകപ്പിലെ റണ്‍വേട്ട കൊണ്ട് നിരവധി റെക്കോഡുകളും തന്‍റെ പേരിലാക്കാന്‍ രചിന് സാധിച്ചിരുന്നു.

Also Read :സച്ചിന്‍ വീണു, ഇനി അവിടെ രചിന്‍; ലോകകപ്പ് റണ്‍വേട്ടയില്‍ റെക്കോഡ് സ്വന്തമാക്കി കിവീസ് ബാറ്റര്‍

ABOUT THE AUTHOR

...view details