കേരളം

kerala

ETV Bharat / sports

ലോകകപ്പിന് ഇന്ത്യ ഇതുവരെയും റെഡിയായില്ല, വിരാട് കോലി ആയിരുന്നു ക്യാപ്റ്റനെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു; റാഷിദ് ലത്തീഫ്

ടീമിന് ഗുണം ചെയ്യുന്ന പരീക്ഷണങ്ങള്‍ ഒന്നുമായിരുന്നില്ല ഇന്ത്യ ഇതുവരെ നടത്തിയതെന്നും റാഷിദ് ലത്തീഫ് പറഞ്ഞു.

ODI WC  Team India  Virat Kohli  Rashid Latif About Team India  Rashid Latif About Virat Kohli  Indian Cricket Team  ODI World Cup  വിരാട് കോലി  ടീം ഇന്ത്യ  ഏകദിന ലോകകപ്പ്  റാഷിദ് ലത്തീഫ്  ഐസിസി ലോകകപ്പ്
Virat Kohli

By

Published : Aug 17, 2023, 8:20 AM IST

Updated : Aug 17, 2023, 9:19 AM IST

ലാഹോര്‍:ക്യാപ്‌റ്റന്‍ സ്ഥാനത്ത് വിരാട് കോലി (Virat Kohli) ആയിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഇന്ത്യന്‍ (Indian Cricket Team) ടീം ഇതിനോടകം തന്നെ ഏകദിന ക്രിക്കറ്റ് ലോകകപ്പിനായി (ODI World Cup) തയ്യാറാകുമായിരുന്നെന്ന് മുന്‍ പാകിസ്ഥാന്‍ നായകന്‍ റാഷിദ് ലത്തീഫ് (Rashid Latif). ലോകകപ്പിനായി ഇന്ത്യയ്‌ക്ക് വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്താന്‍ ഇതുവരെയും സാധിച്ചിട്ടില്ലെന്നും റാഷിദ് ലത്തീഫ് അഭിപ്രായപ്പെട്ടു. ഓക്ടോബര്‍ അഞ്ചിന് ലോകകപ്പ് പൂരം ആരംഭിക്കാനിരിക്കെയാണ് മുന്‍ പാക് നായകന്‍റെ പ്രതികരണം.

'നിരവധി പരീക്ഷണങ്ങളാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നടത്തിക്കൊണ്ടിരിക്കുന്നത്. ബാറ്റിങ് ഓര്‍ഡറിനെ കുറിച്ച് സംസാരിക്കുകയാണെങ്കില്‍ അവര്‍ ഇങ്ങനെ ഇടയ്ക്കിടയ്‌ക്ക് മാറ്റങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെ സ്ഥിരമായി മാറ്റങ്ങള്‍ നടത്തുന്നതിലൂടെ ടീമിലേക്ക് എത്തുന്ന ഓരോ പുതിയ കളിക്കാരനും തങ്ങളുടെ സ്ഥിരമായ റോള്‍ എന്താണെന്ന് മനസിലാക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടായി.

സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പിനായി അവര്‍ ഇതുവരെയും തയ്യാറാകുമായിരുന്നു. ഇപ്പോഴും വിരാട് കോലി ക്യാപ്‌റ്റന്‍ സ്ഥാനത്ത് തുടര്‍ന്നിരുന്നുവെങ്കില്‍ ഇതിനോടകം തന്നെ അവര്‍ ടൂര്‍ണമെന്‍റിനായി പൂര്‍ണമായും സജ്ജമാകുമായിരുന്നു' -റാഷിദ് ലത്തീഫ് പറഞ്ഞു. സീനിയര്‍ താരങ്ങളെ മാത്രം ആശ്രയിച്ചായിരിക്കും ലോകകപ്പില്‍ ഇന്ത്യയുടെ കുതിപ്പ് നടക്കുക. രണ്ട് വര്‍ഷത്തിനുള്ളില്‍ ക്യാപ്‌റ്റന്മാരെ മാറ്റി മാറ്റി പരീക്ഷിച്ചത് കൊണ്ട് ടീം ഇന്ത്യയ്‌ക്ക് യാതൊരു തരത്തിലുമുള്ള ഗുണം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read :ODI World Cup| ഇന്ത്യ- പാക് പോരാട്ടത്തിന്‍റെ ടിക്കറ്റ് വില്‍പന ആരംഭിക്കുക ഈ ദിനത്തില്‍, ലോകകപ്പ് നേരില്‍ കാണാന്‍ ചെയ്യേണ്ടത്...

നിലവില്‍ ഓസ്‌ട്രേലിയ (Australia), ഇംഗ്ലണ്ട് (England) ടീമുകള്‍ മാത്രമാണ് ലോകകപ്പിനുള്ള പ്രാഥമിക സ്‌ക്വാഡിനെയെങ്കിലും പ്രഖ്യാപിച്ചിരിക്കുന്നത്. ആഴ്‌ചകള്‍ മാത്രം ശേഷിക്കുന്ന ലോകകപ്പില്‍ ഇന്ത്യയ്‌ക്കായി ആരെല്ലാം കളിക്കുമെന്ന ആകാംക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍. അതേസമയം, ഇത്തവണ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ ഏഷ്യന്‍ ടീമുകള്‍ക്ക് മികച്ച പ്രകടനം നടത്താന്‍ സാധിക്കുമോ എന്ന കാര്യത്തിലും റാഷിദ് ലത്തീഫ് ആശങ്ക പ്രകടിപ്പിച്ചു. ലോകകപ്പില്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചായിരിക്കും ദക്ഷിണാഫ്രിക്ക (South Africa), ഇംഗ്ലണ്ട് (England), ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ ടീമുകള്‍ കളിക്കാന്‍ ഇറങ്ങുക എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'ഏകദിന ക്രിക്കറ്റില്‍പ്പോലും ഇപ്പോള്‍ മധ്യ ഓവറുകളില്‍ അതിവേഗം റണ്‍സ് കണ്ടെത്തേണ്ടതുണ്ട്. ഇത്തരമൊരു സാഹചര്യത്തെ ശരിയായി നേരിടുക എന്നത് ഏഷ്യന്‍ ടീമുകള്‍ക്ക് അല്‍പം ബുദ്ധിമുട്ടായിരിക്കും. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക ടീമുകളിലെ താരങ്ങള്‍ സ്‌പിന്നര്‍മാരെ കടന്നാക്രമിക്കുന്നതില്‍ മിടുക്കന്മാരാണ്.

റിവേഴ്‌സ് സ്വീപ്പിലൂടെയൊക്കെ തന്നെ അവര്‍ അനായാസമാണ് ഇപ്പോള്‍ റണ്‍സ് നേടുന്നത്. അത്തരത്തിലുള്ള ഷോട്ടുകളെല്ലാം അവര്‍ക്ക് സാധാരണ ഷോട്ടുകളായി മാറിയിട്ടുണ്ട്' -റാഷിദ് ലത്തീഫ് വ്യക്തമാക്കി.

Also Read :'ഏഷ്യ കപ്പ് ടീമിലെടുത്തോളൂ, പക്ഷേ അവനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തരുത്'; തുറന്ന് പറഞ്ഞ് രവി ശാസ്‌ത്രി

Last Updated : Aug 17, 2023, 9:19 AM IST

ABOUT THE AUTHOR

...view details