ഗുവാഹത്തി :രഞ്ജി ട്രോഫിയിലെ കന്നി മത്സരത്തിലെ തുടര്‍ച്ചയായ രണ്ടാം ഇന്നിങ്സിലും സെഞ്ച്വറി നേടി ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് വിന്നിങ് ക്യാപ്റ്റന്‍ യാഷ് ദുല്‍. എലൈറ്റ് ഗ്രൂപ്പ് എച്ചില്‍ നടക്കുന്ന മത്സരത്തില്‍ തമിഴ്‌നാടിനെതിരെയാണ് ഡല്‍ഹി ബാറ്ററുടെ പ്രകടനം.
200 പന്തിൽ 13 ബൗണ്ടറികളടക്കമാണ് യാഷ് ദുല്‍ രണ്ടാം ഇന്നിങ്സിലും സെഞ്ച്വറി കണ്ടെത്തിയത്. ഇതോടെ ഫസ്‌റ്റ് ക്ലാസ് അരങ്ങേറ്റ മത്സരത്തില്‍ രണ്ട് ഇന്നിങ്സിലും ശതകം നേടുന്ന മൂന്നാമത്തെ താരമാവാനും യാഷ് ദുലിനായി.
ആദ്യ ഇന്നിങ്സില്‍ 134 പന്തിൽ 16 ഫോറുകൾ സഹിതമാണ് യാഷ് ദുല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ കന്നി സെഞ്ച്വറി കുറിച്ചത്. ആകെ 150 പന്തുകള്‍ നേരിട്ട താരം 113 റണ്‍സാണ് ഡല്‍ഹിയുടെ ടോട്ടലിലേക്ക് ചേര്‍ത്തത്.
also read:പ്രീമിയർ ലീഗ്: ലിവർപൂളിനായി 150 ഗോൾ തികച്ച് സലാ
അതേസമയം അടുത്തിടെ വെസ്റ്റിൻഡീസിൽ സമാപിച്ച അണ്ടർ 19 ലോകകപ്പിലാണ് യാഷ് ദുലും സംഘവും കിരീടനേട്ടം ആഘോഷിച്ചത്. ഫൈനലില്‍ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിനാണ് ഇന്ത്യ കീഴടക്കിയത്. ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ അഞ്ചാം കിരീട നേട്ടം കൂടിയാണിത്.