ഗുവാഹത്തി: രഞ്ജി ട്രോഫി അരങ്ങേറ്റം ഗംഭീരമാക്കി ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് വിന്നിങ് ക്യാപ്റ്റന്‍ യാഷ് ദുല്‍. കൊവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം പുനഃരാരംഭിച്ച ടൂര്‍ണമെന്‍റില്‍ ഡല്‍ഹിക്കായി ബാറ്റേന്തിയ താരം തകര്‍പ്പന്‍ സെഞ്ചുറിയോടെയാണ് അരങ്ങേറ്റം ആഘോഷമാക്കിയത്.
കരുത്തരായ തമിഴ്‌നാടിനെതിയായ മത്സരത്തില്‍ 134 പന്തിൽ 16 ഫോറുകൾ സഹിതമാണ് യാഷ് ദുല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ കന്നി സെഞ്ചുറി കുറിച്ചത്. മത്സരത്തില്‍ ആകെ 150 പന്തുകള്‍ നേരിട്ട താരം 113 റണ്‍സാണ് ഡല്‍ഹിയുടെ ടോട്ടലിലേക്ക് ചേര്‍ത്തത്.