ബെംഗളൂരു : രഞ്ജി ട്രോഫിയിൽ കന്നിക്കിരീടത്തിൽ മുത്തമിട്ട് മധ്യപ്രദേശ്. ഫൈനലിൽ കരുത്തരായ മുംബൈക്കെതിരെ ആറ് വിക്കറ്റിനാണ് മധ്യപ്രദേശ് വിജയം സ്വന്തമാക്കിയത്. വിജയലക്ഷ്യമായ 108 റണ്‍സ് 29.5 ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ മധ്യപ്രദേശ് മറികടക്കുകയായിരുന്നു. സ്‌കോർ: മുംബൈ-374 & 269, മധ്യപ്രദേശ് 536 & 108-4.
Ranji Trophy Final | ചരിത്രമെഴുതി മധ്യപ്രദേശ് ; രഞ്ജി ട്രോഫിയിൽ കന്നിക്കിരീടം - കിരീടം സ്വന്തമാക്കി മധ്യപ്രദേശ്
ഫൈനലിൽ മുംബൈക്കെതിരെ ആറ് വിക്കറ്റിന്‍റെ വിജയമാണ് മധ്യപ്രദേശ് സ്വന്തമാക്കിയത്
രണ്ടാം ഇന്നിങ്സിൽ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ മധ്യപ്രദേശിന് രണ്ടാം ഓവറിൽ തന്നെ യാഷ് ദുബെയെ(1) നഷ്‌ടമായി. പിന്നാലെ പാർഥ് സഹാനിയും(5) മടങ്ങി. എന്നാൽ ഹിമാൻഷു മാൻത്രി(37), ശുഭം ശർമ(75), രജത് പടിതാർ(30) എന്നിവരുടെ മികച്ച ഇന്നിങ്സ് മധ്യപ്രദേശിനെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു.
ഒന്നാം ഇന്നിങ്സിൽ മുംബൈയുടെ 374 റണ്‍സ് പിന്തുടർന്നിറങ്ങിയ മധ്യപ്രദേശ് 536 റണ്‍സ് നേടി 162 റണ്‍സിന്‍റെ ലീഡ് സ്വന്തമാക്കിയിരുന്നു. തുടന്ന് രണ്ടാം ഇന്നിങ്സിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ മുബൈ 269 റണ്‍സിന് ഓൾ ഔട്ടാവുകയായിരുന്നു. തുടർന്ന് 108 റണ്‍സ് പിന്തുടർന്നിറങ്ങിയ മധ്യപ്രദേശ് അനായാസ ജയം സ്വന്തമാക്കുകയായിരുന്നു.