ബെംഗളൂരു:രഞ്‌ജി ട്രോഫി ക്രിക്കറ്റ് കലാശ പോരാട്ടത്തിൽ മധ്യപ്രദേശിനെതിരെ മുംബൈ ആദ്യ ദിനം ഭേദപ്പെട്ട നിലയിൽ. ആദ്യ ദിനം സ്റ്റമ്പെടുക്കുമ്പോൾ 90 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 248 എന്ന നിലയിലാണ് മുംബൈ. 40 റൺസുമായി സർഫറാസും 12 റൺസെടുത്ത ഷാംസ് മലാനിയുമാണ് ക്രീസില്‍.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത മുംബൈക്ക് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. മിന്നും ഫോമിലുള്ള യശസ്വി ജെയ്‌സ്വാളും പൃഥ്വി ഷായും ചേര്‍ന്ന് ആദ്യ വിക്കറ്റിൽ 87 റൺസാണ് കൂട്ടിച്ചേർത്തത്. 47 റൺസ് നേടിയ പൃഥ്വി ഷായെ അനുഭവ് അഗര്‍വാള്‍ പുറത്താക്കിയതോടെയാണ് കൂട്ടുകെട്ട് പിരിയുന്നത്. പിന്നാലെ എത്തിയ അര്‍മാന്‍ ജാഫറും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും അധിക നേരം പിടിച്ചുനില്‍ക്കാനായില്ല.