കറാച്ചി:പിസിബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും റമീസ് രാജ പുറത്തേക്ക്. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് രക്ഷാധികാരി കൂടിയായ ഷഹബാസ് ഷെരീഫാണ് റമീസ് രാജയെ പുറത്താക്കാനുള്ള നിര്‍ദേശം മുന്നോട്ടുവച്ചത്. റമീസ് രാജയെ പുറത്താക്കിയ സാഹചര്യത്തില്‍ വരുന്ന നാല് മാസത്തേയ്‌ക്ക് നജാം സേത്തിയുടെ നേതൃത്വത്തിലുള്ള 14 അംഗ കമ്മിറ്റിക്കാണ് ബോര്‍ഡിന്‍റെ ചുമതല.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പാക് ടീം സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് റമീസ് രാജയെ പുറത്താക്കിക്കൊണ്ട് പ്രധാനമന്ത്രി വിജ്ഞാപനം പുറത്തിറക്കിയത്. ഇത് മന്ത്രിസഭ അംഗീകരിക്കേണ്ടതുണ്ട്. ഇമ്രാന്‍ ഖാന്‍റെ താത്‌പര്യപ്രകാരം കഴിഞ്ഞ വര്‍ഷമാണ് റമീസ് രാജ പിസിബി തലപ്പത്തേക്ക് എത്തിയത്.