കേരളം

kerala

ETV Bharat / sports

ഇന്ത്യ-ന്യൂസിലൻഡ്‌ സെമിഫൈനൽ കാണാന്‍ രജനികാന്തും, സൂപ്പര്‍സ്റ്റാര്‍ മുംബൈയില്‍

Rajinikanth in India New Zealand Semifinal World cup : ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സെമി ഫൈനൽ പോരാട്ടത്തിന് സാക്ഷ്യം വഹിക്കാൻ രജനികാന്ത് മുംബൈയില്‍. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് താരത്തിന് മത്സരം കാണാൻ ഗോൾഡൻ ടിക്കറ്റ് നൽകിയത്.

world cup 2023  cricket world cup  World cup  India New Zealand Semifinal  World cup Semifinal  Rajinikanth  Semifinal  ഇന്ത്യ ന്യൂസിലൻഡ്‌ സെമിഫൈനൽ  രജനികാന്ത്  ക്രിക്കറ്റ് ലോകകപ്പ്‌  Cricket World Cup  Rajinikanth in India New Zealand Semifinal  David Beckham  Wankhede Stadium  ICC Cricket World Cup
Rajinikanth in India New Zealand Semifinal

By ETV Bharat Kerala Team

Published : Nov 15, 2023, 1:29 PM IST

Updated : Nov 15, 2023, 1:43 PM IST

ഹൈദരാബാദ്:ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യ-ന്യൂസിലൻഡ് സെമിഫൈനൽ പോരാട്ടത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് മത്സരം ആരംഭിക്കുക. സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് (Rajinikanth), ഫുട്ബോൾ താരം ഡേവിഡ് ബെക്കാം, നിത അംബാനി തുടങ്ങി നിരവധി പ്രമുഖർ മുംബൈയിൽ നടക്കുന്ന മെഗാ ഇവന്‍റിൽ പങ്കെടുക്കുമെന്ന പ്രതീക്ഷയിലാണ്‌ ആരാധകര്‍.

സെമി ഫൈനല്‍ കാണുന്നതിന് മുന്നോടിയായി രജനികാന്ത് ചൊവ്വാഴ്‌ച ചെന്നൈയില്‍ നിന്നും മുംബൈയില്‍ എത്തിയിരുന്നു. വിമാനത്താവളത്തിൽ വച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക്‌ "ഞാൻ മത്സരം കാണാൻ പോകുന്നു" എന്ന് രജനികാന്ത് മറുപടി നല്‍കി. രജനികാന്തിന് മത്സരം കാണാനായി ബിസിസിഐ സെക്രട്ടറി ജയ് ഷാ ഗോൾഡൻ ടിക്കറ്റ് നല്‍കിയിരുന്നു. രജനികാന്തിനൊപ്പം ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനും കളി കാണാന്‍ എത്തും. ഇവര്‍ക്കൊപ്പം തെന്നിന്ത്യന്‍ സൂപ്പര്‍താരം അല്ലു അർജുനും ആദ്യ സെമി ഫൈനലിന്‌ സാക്ഷിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും ക്രിക്കറ്റ് അസോസിയേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

മഹത്തായ മത്സരത്തിന്‌ സാക്ഷ്യം വഹിക്കാൻ മുൻ ഇംഗ്ലീഷ് ഫുട്ബോൾ താരം ഡേവിഡ് ബെക്കാം (David Beckham) വാങ്കഡെ സ്റ്റേഡിയത്തിൽ എത്തിയേക്കുമെന്നുള്ള (Wankhede Stadium) റിപ്പോർട്ടുകളും മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. യുഎന്‍ഐസിഇഎഫ്‌ ഗുഡ്‌വിൽ അംബാസഡറായി സേവനമനുഷ്‌ഠിക്കുന്ന ബെക്കാം, കുട്ടികളുടെ അവകാശങ്ങൾക്കും ലിംഗസമത്വത്തിനുമായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി നിലവിൽ ഇന്ത്യയിലാണ്. വിവിഐപി ലോഞ്ചിൽ ബോളിവുഡ് സൂപ്പര്‍താരങ്ങളായ സൽമാൻ ഖാൻ, ആമിർ ഖാൻ, ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ എന്നിവരും എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

2019 എകദിന ക്രിക്കറ്റ് ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനോടേറ്റ തോല്‍വിക്ക് പകരംവീട്ടി ഫൈനല്‍ പ്രവേശനം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുക. 2011ല്‍ ശ്രീലങ്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഒടുവില്‍ ലോകകപ്പ് നേടിയത്. 12 വര്‍ഷത്തിന് ശേഷം ആതിഥേയരാവുന്ന ടൂര്‍ണമെന്‍റില്‍ വീണ്ടും ലോകകിരീടം ഉയര്‍ത്താനുളള സുവര്‍ണാവസരമാണ് ഇന്ത്യക്ക് കൈവന്നിരിക്കുന്നത്.

അതേസമയം കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനോട് തോറ്റ ന്യൂസിലന്‍ഡ് ഇത്തവണ ഫൈനല്‍ പ്രവേശത്തിനായി കടുത്ത പോരാട്ടം തന്നെയാവും ഇന്ത്യയ്‌ക്കെതിരെ കാഴ്‌ചവയ്‌ക്കുക. ഐസിസി ടൂര്‍ണമെന്‍റുകളില്‍ ഇന്ത്യയ്‌ക്ക് എല്ലാകാലവും ശക്തരായ എതിരാളികളായി വന്നവരാണ് ന്യൂസിലൻഡ്.

ALSO READ:ലക്ഷ്യം ഫൈനല്‍ മാത്രം, ഇന്ത്യയും കിവീസും നേർക്കുനേർ...ലോക കിരീടം കൈയെത്തും ദൂരത്ത്

ALSO READ:ഡേവിഡ് ബെക്കാം 'ആഗയാ ഹേ...!' ഇന്ത്യ- ന്യൂസിലന്‍ഡ് സൂപ്പര്‍ പോര് കാണാന്‍ ഗാലറിയില്‍ മുന്‍ ഇംഗ്ലീഷ് ഫുട്‌ബോളറും

Last Updated : Nov 15, 2023, 1:43 PM IST

ABOUT THE AUTHOR

...view details