മുംബൈ: അയർലൻഡിനെതിരായ ട്വന്‍റി 20 പരമ്പരയിൽ ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാത്തതിൽ നിരാശ പ്രകടപ്പിച്ച് രാഹുൽ തെവാത്തിയ. 'പ്രതീക്ഷകൾ വേദനിപ്പിക്കും' എന്നാണ് ഗുജറാത്ത് ടൈറ്റൻസ് താരം ട്വിറ്ററിൽ കുറിച്ചത്. താരത്തിന് ആശ്വാസവാക്കുകളുമായി നിരവധി പേരാണ് താഴെ കമന്‍റുകളുമായി എത്തിയത്.
ഇന്ത്യൻ ടീമിൽ ഇടം നേടാനായില്ല; നിരാശനായി തെവാത്തിയയുടെ ട്വീറ്റ് - രാഹുല്‍ തെവാട്യ
ഹാർദികിന്‍റെ തിരിച്ചുവരവും ഫിനിഷർ റോളിൽ കാർത്തിക്കിനെ തെരഞ്ഞെടുത്തതുമാണ് രാഹുല്‍ തെവാത്തിയയുടെ വഴിമുടക്കിയത്.
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ചില വിജയങ്ങളില്‍ രാഹുല്‍ തെവാത്തിയയ്ക്ക് വലിയ പങ്കുണ്ടായിരുന്നു. ഫിനിഷറുടെ റോളിൽ കളിച്ചിരുന്ന തെവാത്തിയ 16 മത്സരങ്ങളിൽ നിന്ന് 31 റൺസ് ശരാശരിയിൽ 216 റൺസ് നേടി. ഇതില്‍ അഞ്ച് തവണ താരം പുറത്താവാതെ നിന്നു. ഹാർദികിന്‍റെ തിരിച്ചുവരവും ഫിനിഷർ റോളിൽ കാർത്തിക്കിനെ തെരഞ്ഞെടുത്തതുമാണ് തെവാത്തിയയുടെ വഴിമുടക്കിയത്.
നേരത്തെ ഐപിഎൽ പ്രകടനത്തിന്‍റെ പിൻബലത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്‍റി 20 പരമ്പരയിൽ തെവാത്തിയയെ ടീമിലെടുത്തിരുന്നു. എന്നാൽ ഫിറ്റ്നസ് പരിശോധനയായ യോ-യോ ടെസ്റ്റിൽ പരാജയപ്പെട്ടതോടെ സ്ഥാനം നഷ്‌ടമായി. അതിനുശേഷം താരത്തിന് ടീമിൽ ഇടം നേടാൻ കഴിഞ്ഞിട്ടില്ല.