ന്യൂ ഡെൽഹി: വെസ്റ്റ് ഇൻഡീസിനെതിരെ ഫെബ്രുവരി 16 മുതൽ കൊൽക്കത്തയിൽ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ട്വന്‍റി-20 പരമ്പരയിൽ നിന്ന് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കെഎൽ രാഹുലിനെയും ഓൾറൗണ്ടർ അക്‌സർ പട്ടേലിനെയും ഒഴിവാക്കി. പകരം റിതുരാജ് ഗെയ്‌ക്‌വാദും ദീപക് ഹൂഡയും ടീമിൽ ഇടം നേടി.
'2022 ഫെബ്രുവരി 9-ന് നടന്ന രണ്ടാം ഏകദിനത്തിൽ ഫീൽഡിങ്ങിനിടെ രാഹുലിന് ഇടത് കാലിന്‍റെ തുടയ്ക്ക് മുകളിൽ വേദന അനുഭവപ്പെട്ടു, അതേസമയം അക്‌സർ അടുത്തിടെ കൊവിഡ് -19 ൽ നിന്ന് സുഖം പ്രാപിച്ചതിന് ശേഷം പൂർണ ആരോഗ്യവാനായിട്ടില്ല.' ബിസിസിഐ പ്രസ്‌താവനയിൽ പറഞ്ഞു.