ന്യൂഡൽഹി :വിരാട് കോലിയുടെ നായകസ്ഥാനവുമായി ബന്ധപ്പെട്ട് ടീമിലെ ഞെട്ടിക്കുന്ന പ്രശ്‌നങ്ങൾ ഒന്നിനുപിറകെ ഒന്നായി പുറത്ത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോൽവിക്ക് പിന്നാലെ കോലിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യൻ താരങ്ങളായ പൂജാരയും രഹാനയും അതൃപ്തി പ്രകടിപ്പിച്ചെന്നാണ് ഏറ്റവുമൊടുവിലത്തെ വിവരം.
ഫൈനലിലെ ഇരുവരുടേയും മോശം പ്രകടനത്തിന്‍റെ പേരിൽ കോലി വിമര്‍ശിച്ചതായി വിവരമുണ്ടായിരുന്നു. പിന്നാലെ ഡ്രസിങ് റൂമിൽവച്ചും താരങ്ങൾക്കെതിരെ കോലി വിമർശനം ഉന്നയിച്ചതായാണ് സൂചന. തുടർന്ന് താരങ്ങൾ ബിസിസിഐ സെക്രട്ടറി ജയ് ഷായെ ഫോണിൽ വിളിച്ച് പരാതി പറഞ്ഞതായാണ് റിപ്പോർട്ട്.
ഇതേതുടര്‍ന്ന് ജയ് ഷാ ടീമിലെ മറ്റ് അംഗങ്ങളോടും കോലിയുടെ ക്യാപ്റ്റൻസി സംബന്ധിച്ച് റിപ്പോർട്ട് തേടിയതായാണ് വിവരം. നേരത്തെ ടീമിലെ സീനിയർ താരം അശ്വിനും കോലിക്കെതിരെ പരാതിപ്പെട്ടതായി വാര്‍ത്തകളുണ്ടായിരുന്നു. കോലി ടീമിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതായി അശ്വിൻ പറഞ്ഞതായാണ് വിവരം.