കാണ്‍പൂര്‍ : ടെസ്റ്റ് ക്രിക്കറ്റില്‍ റെക്കോഡ് നേട്ടങ്ങള്‍ തുടര്‍ന്ന് ഇന്ത്യന്‍ ഓഫ് സ്‌പിന്നര്‍ ആര്‍ അശ്വിന്‍. 2021ലെ കലണ്ടര്‍ വര്‍ഷം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമെന്ന റെക്കോഡാണ് അശ്വിന്‍ സ്വന്തം പേരിലാക്കിയത്.
41 വിക്കറ്റുകള്‍ നേടിയ താരം പാകിസ്ഥാന്‍ പേസര്‍ ഷഹീൻ ഷാ അഫ്രീദിയെയാണ് പിന്തള്ളിയത്. ഏഴ് മത്സരങ്ങളില്‍ 13 ഇന്നിങ്സുകളിലാണ് അശ്വിന്‍റെ നേട്ടം. എട്ട് മത്സരങ്ങളിലെ 14 ഇന്നിങ്സുകളില്‍ 39 വിക്കറ്റുകളാണ് അഫ്രീദിയുടെ പേരിലുള്ളത്. 37 വിക്കറ്റുകളുള്ള പാക് താരം ഹസന്‍ അലിയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്.
അക്രത്തേയും പിന്നിലാക്കി അശ്വിന്‍റെ കുതിപ്പ്