ലോക ക്രിക്കറ്റില്‍ അവസാന ഓവറുകളില്‍ ഏറ്റവും അപകടകാരിയായ ബാറ്റര്‍ ആരാണെന്ന ചോദ്യത്തിന് പലരും ആദ്യം നല്‍കുന്ന മറുപടി മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി (MS Dhoni) എന്നായിരിക്കും. എന്നാല്‍, വിരാട് കോലിയോടാണ് (Virat Kohli) ഈ ചോദ്യം ചോദിക്കുന്നതെങ്കിലോ...? വ്യത്യസ്‌തമായൊരു മറുപടി ആയിരിക്കും ഈ ചോദ്യത്തിന് വിരാട് കോലി (Virat Kohli About Most Dangerous Batter in Death Over) നല്‍കുക എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ (Ravichandran Ashwin).
ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍ എംഎസ് ധോണി എന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. അവസാന ഓവറുകളിലെ വെടിക്കെട്ട് ബാറ്റിങ് കൊണ്ട് ടീം ഇന്ത്യയ്‌ക്ക് പലകുറി മികച്ച സ്‌കോറുകള്‍ സമ്മാനിക്കാനും ധോണിക്കായിട്ടുണ്ട്. എന്നാല്‍, രോഹിത് ശര്‍മയാണ് (Rohit Sharma) അവസാന ഓവറുകളിലെ ഏറ്റവും അപകടകാരിയായ ഇന്ത്യന്‍ ബാറ്റര്‍ എന്നാണ് വിരാട് കോലിയുടെ അഭിപ്രായമെന്നാണ് രവിചന്ദ്രന്‍ അശ്വിന്‍റെ പ്രതികരണം (Ravichandran Ashwin About Virat Kohli Responds On Rohit Sharma).
'5-6 വര്‍ഷം മുന്‍പ് രോഹിത് ബാറ്റ് ചെയ്യുന്നതിനിടെ ഞാന്‍ വിരാട് കോലിയുമായി സംസാരിച്ചിരിക്കുകയായിരുന്നു. ആ മത്സരം ഏതായിരുന്നു എന്ന് എനിക്ക് കൃത്യമായി ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ല. 15-20 ഓവറുകള്‍ ക്രീസില്‍ നിന്ന് സെറ്റായി കഴിഞ്ഞാല്‍ രോഹിതിനെതിരെ എവിടെ പന്തെറിയണം എന്ന് ഞാന്‍ ഒന്ന് ചിന്തിച്ചുനോക്കി.