ലണ്ടന്‍: കൗണ്ടി ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച് ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെ സാഹചര്യങ്ങള്‍ കൂടുതല്‍ മനസിലാക്കുന്നതിനായാണ് താരം മത്സരത്തിനിറങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. സോമർസെറ്റിനെതിരായ മത്സരത്തില്‍ സറേക്കായാണ് അശ്വിൻ കളിക്കുന്നത്.
മത്സരത്തിലെ ആദ്യ ഓവര്‍ എറിഞ്ഞ താരം ആദ്യ ദിനം ഒരു വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം 11 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു സ്പിന്നര്‍ കൗണ്ടി ക്രിക്കറ്റില്‍ ആദ്യ ഓവര്‍ എറിയുന്നത്. 2010ല്‍ ന്യൂസിലന്‍ഡിന്‍റെ ജീതന്‍ പട്ടേലാണ് അശ്വിന് മുന്‍പ് കൗണ്ടിയില്‍ ആദ്യ ഓവര്‍ എറിഞ്ഞ സ്പിന്നര്‍.