കേരളം

kerala

ETV Bharat / sports

വർണവിവേചനത്തിനെതിരെ പ്രതിഷേധിക്കാനാവില്ല ; ഡി കോക്കിന്‍റെ പിൻമാറ്റം വിവാദത്തിൽ - ഡി കോക്ക്

മത്സരത്തിന് തൊട്ടുമുൻപ് താരങ്ങൾ മുട്ടിലിരുന്ന് വർണവിവേചനത്തിനെതിരെ ഐക്യദാർഢ്യമർപ്പിക്കണമെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നു

ടി20 ലോകകപ്പ്  ക്വിന്‍റണ്‍ ഡി കോക്ക്  തെംബ ബവൂമ  Quinton De Kock  ടി20  ഡി കോക്ക്  De Kock
വർണവിവേചനത്തിനെതിരെ പ്രതിക്ഷേധിക്കാൻ വയ്യ; ഡി കോക്കിന്‍റെ പിൻമാറ്റം വിവാദത്തിൽ

By

Published : Oct 26, 2021, 7:15 PM IST

ദുബായ്‌ : ടി20 ലോകകപ്പിൽ വിൻഡീസിനെതിരായ ഇന്നത്തെ മത്സരത്തിൽ നിന്ന് പിൻമാറിയ ഓസ്ട്രേലിയൻ ഓപ്പണർ ക്വിന്‍റണ്‍ ഡി കോക്കിന്‍റെ നീക്കം വിവാദത്തിൽ. മത്സരത്തിന് തൊട്ടുമുൻപാണ് താരം ടീമിൽ നിന്ന് പിൻമാറുന്നതായി അറിയിച്ചത്.

വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് താരം മത്സരത്തില്‍ നിന്ന് അവസാന നിമിഷം പിൻമാറിയതെന്നാണ് ടോസ് വേളയിൽ വ്യക്‌തമാക്കിയത്. എന്നാൽ മത്സരത്തിന് തൊട്ടുമുൻപ് വർണവിവേചനത്തിനെതിരെ മുട്ടിലിരുന്ന് താരങ്ങൾ ഐക്യദാർഢ്യമർപ്പിക്കണമെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നു.

എന്നാൽ ഇതിനെതിരെ പ്രതിഷേധിച്ചാണ് താരം ടീമിൽ നിന്ന് പിൻമാറിയതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. താരം ടീമിലില്ല എന്നറിഞ്ഞപ്പോൾ മുൻ ഓസീസ് ഓൾറൗണ്ടർ ഷെയ്‌ൻ വാട്‌സണിന്‍റെ പ്രതികരണമാണ് ആദ്യം വിവാദങ്ങൾക്ക് തിരികൊളുത്തിയത്. 'വലിയ ഞെട്ടൽ, എന്തോ ആഭ്യന്തര പ്രശ്‌നം ദക്ഷിണാഫ്രിക്കൻ ടീമിൽ പുകയുന്നുണ്ട്' - എന്നായിരുന്നു വാട്‌സണ്‍ പ്രതികരിച്ചത്.

ഇതിന്‌ പിന്നാലെയാണ് താരത്തിന്‍റെ പിൻമാറ്റത്തിനുള്ള കാരണം മറ്റൊരു തലത്തിലേക്ക് എത്തിയത്. അതിനിടെ ഡികോക്കിനെ വിമർശിച്ച് ദിനേഷ് കാർത്തിക്, ഡാരൻ സമി എന്നിവർ രംഗത്തെത്തി. ഇതോടെ പ്രശ്നം ആളിക്കത്തുകയാണ്.

ALSO READ :ടി20 ലോകകപ്പ് : ഹാർദിക്‌ പാണ്ഡ്യ അടുത്ത മത്സരത്തിന് തയ്യാർ, പരിക്ക് ഗുരുതരമല്ലെന്ന് റിപ്പോർട്ട്

മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ തെംബ ബവൂമ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. വിന്‍ഡീസും ഒരു മാറ്റം വരുത്തി. മക്‌കോയ് പുറത്തായപ്പോള്‍ ഹെയ്‌ഡല്‍ വാല്‍ഷാണ് പകരമെത്തിയത്.

ആദ്യ മത്സരത്തില്‍ വിന്‍ഡീസ് ഇംഗ്ലണ്ടിനോട് ദയനീയമായി തോറ്റിരുന്നു. ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയയോടും പരാജയപ്പെട്ടു. അതിനാൽ തന്നെ ഇരുവർക്കും ഇന്നത്തെ വിജയം ഏറെ നിർണായകമാണ്.

ABOUT THE AUTHOR

...view details