ചണ്ഡീഗഢ്: ഐ.പി.എൽ രണ്ടാം പാദത്തിൽ ഓസ്ട്രേലിയയുടെ പുത്തൻ താരോദയം നഥൻ ഇല്ലിസിനെ സ്വന്തമാക്കി പഞ്ചാബ് കിങ്സ്. ഓസീസ് പേസര്‍മാരായ ജേ റിച്ചാര്‍ഡ്‌സണും റിലെ മെരിഡിത്തും യുഎഇയില്‍ കളിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിൽ ഇവർക്ക് പകരമായാണ് ഇല്ലിസിനെ പഞ്ചാബ് തങ്ങളുടെ തട്ടകത്തിലെത്തിച്ചത്.
20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഇല്ലിസിനെ ഈ വര്‍ഷാദ്യം താരലേലത്തില്‍ ടീമുകളാരും സ്വന്തമാക്കിയിരുന്നില്ല. ഈ മാസം ബംഗ്ലാദേശില്‍ ടി20 അരങ്ങേറ്റത്തില്‍ തന്നെ ഹാട്രിക് നേടി അരങ്ങേറ്റത്തില്‍ ഹാട്രിക് നേടുന്ന ആദ്യ പുരുഷ താരമെന്ന റെക്കോർഡും ഇല്ലിസ് തന്‍റെ പേരിൽ കുറിച്ചിരുന്നു.