കേരളം

kerala

ETV Bharat / sports

IPL 2023: കിരീടം തേടി രാജാക്കന്മാര്‍; ധവാന് കീഴില്‍ പഞ്ചാബ് കിങ്‌സിന് പ്രതീക്ഷയേറെ - sam curran

ഐപിഎല്ലിന്‍റെ 16ാം സീസണില്‍ ശിഖര്‍ ധവാന് കീഴിലാണ് പഞ്ചാബ് കിങ്‌സ് ഇറങ്ങുന്നത്. ഫ്രാഞ്ചൈസിയുടെ നായകനാവുന്ന 14ാമത്തെ താരമാണ് ധവാന്‍.

Punjab Kings IPL 2023 schedule  Punjab Kings  IPL 2023  PBKS Squad IPL 2023  shikhar dhawan  ഐപിഎല്‍ 2023  ശിഖര്‍ ധവാന്‍  പഞ്ചാബ് കിങ്‌സ്  പഞ്ചാബ് കിങ്‌സ് സ്‌ക്വാഡ് ഐപിഎല്‍ 2023  പഞ്ചാബ് കിങ്‌സ് മത്സരക്രമം ഐപിഎല്‍ 2023  sam curran  സാം കറന്‍
കിരീടം തേടി രാജാക്കന്മാര്‍

By

Published : Mar 27, 2023, 4:23 PM IST

ഹൈദരാബാദ്:ഐപിഎല്ലില്‍ പ്രതീക്ഷയ്‌ക്ക് അനുസരിച്ച് ഉയരാന്‍ കഴിയാത്ത ടീമാണ് പഞ്ചാബ് കിങ്‌സ്. എക്കാലവും മികച്ച താരങ്ങളുണ്ടായിട്ടും കിരീടമെന്നത് പഞ്ചാബ് കിങ്‌സിന് കിട്ടാക്കനിയാണ്. ഐപിഎല്ലിന്‍റെ പ്രഥമ പതിപ്പില്‍ തന്നെ മൂന്നാം സ്ഥാനത്ത് എത്താന്‍ സംഘത്തിന് കഴിഞ്ഞിരുന്നു.

പിന്നീട് 2014ല്‍ മാത്രമാണ് പഞ്ചാബിന് ടൂര്‍ണമെന്‍റിന്‍റെ പ്ലേ ഓഫിലെത്താന്‍ കഴിഞ്ഞത്. അന്ന് ഫൈനല്‍ കളിച്ചുവെങ്കിലും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോട് തോല്‍വി വഴങ്ങി. കഴിഞ്ഞ സീസണില്‍ ആറാം സ്ഥനത്തായിരുന്നു പഞ്ചാബിന് ഫിനിഷ്‌ ചെയ്യാന്‍ കഴിഞ്ഞത്.

14 മത്സരങ്ങളില്‍ ഏഴ് ജയവും ഏഴ്‌ പരാജയവുമായിരുന്നു സംഘത്തിന്‍റെ പട്ടികയിലുണ്ടായിരുന്നത്. ഇതോടെ ടീമില്‍ കാര്യമായ അഴിച്ച് പണിയുമായാണ് പഞ്ചാബ് കിങ്‌സ് ഇത്തവണ കളത്തിലെത്തുന്നത്. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മായങ്ക് അഗര്‍വാളിനെ നീക്കിയ ഫ്രാഞ്ചൈസി വെറ്ററന്‍ താരം ശിഖര്‍ ധവാനാണ് നായകന്‍റെ ചുമതല നല്‍കിയത്.

16ാം പതിപ്പില്‍ എത്തി നില്‍ക്കുന്ന ഐപിഎല്ലില്‍ പഞ്ചാബിനെ നയിക്കുന്ന 14ാമത്തെ ക്യാപ്റ്റനാണ് 37കാരനായ ധവാന്‍. ഇതു കൂടാതെ ടീമിന്‍റെ പരിശീലക സ്ഥാനത്തുണ്ടായിരുന്ന അനില്‍ കുംബ്ലെയുമായുള്ള ബന്ധവും പഞ്ചാബ് അവസാനിപ്പിച്ചിരുന്നു. ഓസ്‌ട്രേലിയക്കാരനായ ട്രവര്‍ ബെയ്‌ലിസിനെയാണ് പകരം നിയമിച്ചത്.

കിരീടം തന്നെ ലക്ഷ്യം: പുതിയ നായകനും പുതിയ പരിശീലകനും കീഴില്‍ എട്ട് സീസണുകള്‍ക്ക് ശേഷം ആദ്യമായി മറ്റൊരു പ്ലേ ഓഫ്‌ ലക്ഷ്യം വച്ചാവും ഇക്കുറി പഞ്ചാബ് കളത്തിറങ്ങുകയെന്നുറപ്പ്. ബാറ്റിങ്‌ യൂണിറ്റില്‍ ശിഖര്‍ ധവാന്‍, ഷാരൂഖ് ഖാൻ, ഭാനുക രാജപക്സെ, സാം കറന്‍, ലിയാം ലിവിങ്‌സ്റ്റണ്‍, സിക്കന്ദര്‍ റാസ എന്നിവരുടെ പ്രകടനത്തിലാണ് പഞ്ചാബ് പ്രതീക്ഷ വയ്‌ക്കുന്നത്. സാം കറന്‍, ലിയാം ലിവിങ്‌സ്റ്റണ്‍, സിക്കന്ദര്‍ റാസ എന്നിവര്‍ പന്തുകൊണ്ടും മികവു തെളിയിക്കുന്നവരാണ്.

കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ 18.50 കോടി എന്ന റെക്കോഡ് തുകയ്‌ക്കായിരുന്നു ഇംഗ്ലീഷ് ഓള്‍റൗണ്ടറായ സാം കറനെ പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്. ഐപിഎല്‍ ചരിത്രത്തില്‍ ഒരു താരത്തിന് ലഭിച്ച ഏറ്റവും കൂടിയ വിലയാണിത്. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയിയല്‍ നടന്ന ടി20 ലോകകപ്പില്‍ തിളങ്ങിയതോടെ സാം കറനായി വമ്പന്‍ മത്സരമായിരുന്നു താരലേലത്തില്‍ ഫ്രാഞ്ചൈസികള്‍ നടത്തിയത്.

ടി20 ലോകകപ്പിന്‍റെ താരമായി തെരഞ്ഞെടുക്കപ്പെട്ട 24കാന് ഐപിഎല്ലിലും തന്‍റെ മിന്നും പ്രകടനം ആവര്‍ത്തിക്കാനായാല്‍ പഞ്ചാബിന് ഏറെ മുന്നേറാന്‍ കഴിഞ്ഞേക്കും. ബോളിങ് യൂണിറ്റിലേക്ക് വരുമ്പോള്‍ അര്‍ഷ്ദീപ് സിങ്, കഗിസോ റബാദ, ഋഷി ധവാന്‍, നഥാന്‍ എല്ലിസ്, രാഹുല്‍ ചഹാര്‍ എന്നിവരാണ് പ്രധാനികള്‍.

താരങ്ങള്‍ തങ്ങളുടെ പെരുമയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കുകയും ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെ കളിക്കാനുമായാല്‍ കിരീടമുള്ള രാജാക്കന്മാരാവാന്‍ പഞ്ചാബിന് കഴിഞ്ഞേക്കും. ഇംഗ്ലീഷ് താരം ജോണി ബെയര്‍സ്റ്റോയ്‌ക്ക് കളിക്കാന്‍ കഴിയാത്തത് ഫ്രാഞ്ചൈസിക്ക് തിരിച്ചടിയാണ്. മാത്യു ഷോർട്ടാണ് പകരക്കാരനായി ടീമിലെത്തിയത്.

പഞ്ചാബ് കിങ്‌സ് സ്‌ക്വാഡ്: ശിഖർ ധവാൻ (ക്യാപ്റ്റന്‍), ഷാരൂഖ് ഖാൻ, മാത്യു ഷോർട്ട്, പ്രഭ്‌സിമ്രാൻ സിങ്‌, ഭാനുക രാജപക്‌സെ, ജിതേഷ് ശർമ്മ, രാജ് ബാവ, ഋഷി ധവാൻ, ലിയാം ലിവിങ്‌സ്റ്റൺ, അഥർവ ടൈഡെ, അർഷ്ദീപ് സിങ്‌, നഥാൻ എല്ലിസ്, ബെൽതെജ് സിങ്‌, കാഗിസോ റബാദ്, ഹർപ്രീത് ബ്രാർ, രാഹുൽ ചാഹർ, സാം കറാൻ, സിക്കന്ദർ റാസ്, ഹർപ്രീത് ഭാട്ടിയ, വിദ്വർത് കവേരപ്പ, ശിവം സിങ്, മോഹിത് റാഥെ.

പഞ്ചാബ് കിങ്‌സ് മത്സരക്രമം

ഏപ്രിൽ 1: പഞ്ചാബ് കിങ്‌സ് vs കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ( 3:30 PM)

ഏപ്രിൽ 5: രാജസ്ഥാൻ റോയൽ, പഞ്ചാബ് കിങ്‌സ് (7:30 PM)

ഏപ്രിൽ 9: പഞ്ചാബ് കിങ്‌സ് vs സൺറൈസേഴ്സ് ഹൈദരാബാദ് ( 7:30 PM)

ഏപ്രിൽ 13: പഞ്ചാബ് കിങ്‌സ് vs ഗുജറാത്ത് ടൈറ്റൻസ് ( 7:30 PM) IST

ഏപ്രിൽ 15: ലഖ്‌നൗ സൂപ്പർ ജയന്‍റ്സ് vs പഞ്ചാബ് കിങ്‌സ് ( 7:30 PM)

ഏപ്രിൽ 20: പഞ്ചാബ് കിങ്‌സ് vs റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ( 3:30 PM)

ഏപ്രിൽ 22: മുംബൈ ഇന്ത്യൻസ് vs പഞ്ചാബ് കിങ്‌സ് (7:30 PM)

ഏപ്രിൽ 28: പഞ്ചാബ് കിങ്‌സ് vs ലഖ്നൗ സൂപ്പർ ജയന്റ്സ് (7:30 PM)

ഏപ്രിൽ 30: ചെന്നൈ സൂപ്പർ കിംഗ്സ് vs പഞ്ചാബ് കിങ്‌സ് ( 3:30 PM)

മെയ് 3: പഞ്ചാബ് കിങ്‌സ് vs മുംബൈ ഇന്ത്യൻസ് (7:30 PM)

മെയ് 8: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് vs പഞ്ചാബ് കിങ്‌സ് (7:30 PM)

മെയ് 13: ഡൽഹി ക്യാപിറ്റൽസ് vs പഞ്ചാബ് കിങ്‌സ്( 7:30 PM)

മെയ് 17: പഞ്ചാബ് കിങ്‌സ് vs ഡൽഹി ക്യാപിറ്റൽസ് ( 7:30 PM)

മെയ് 19: പഞ്ചാബ് കിങ്‌സ് vs രാജസ്ഥാൻ റോയൽസ് (7:30 PM)

ALSO READ: IPL 2023:തുടര്‍ച്ചയായ രണ്ടാം കിരീടം ലക്ഷ്യം; ഹാര്‍ദിക്കിന് കീഴില്‍ മുന്നേറാന്‍ ഗുജറാത്ത് ടെറ്റന്‍സ്

ABOUT THE AUTHOR

...view details