മുംബൈ: ന്യൂസിലന്‍ഡ് - ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിക്കാതിരുന്നതിന് പിന്നാലെ നിരാശ പരസ്യമാക്കി പൃഥ്വി ഷാ. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് യുവതാരത്തിന്‍റെ പ്രതികരണം. സായിബാവയുടെ ചിത്രം പങ്കുവച്ച് 'അങ്ങ് എല്ലാം കാണുന്നുണ്ടെന്ന് വിശ്വസിക്കുന്നു സായി ബാബ' എന്നായിരുന്നു പൃഥ്വി കുറിച്ചത്.
ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമിലാണ് താരം ബാറ്റ് ചെയ്യുന്നത്. നിലവില്‍ പുരോഗമിക്കുന്ന സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയില്‍ ഏഴ് മത്സരങ്ങള്‍ കളിച്ച ഷാ 285 റണ്‍സാണ് നേടിയിട്ടുള്ളത്. 191 ആണ് താരത്തിന്‍റെ സ്‌ട്രൈക്ക് റേറ്റ്.
അതേസമയം പൃഥ്വി ഷായെ തഴഞ്ഞതില്‍ രോഷം പ്രകടിപ്പിച്ച് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. 2021ല്‍ ശ്രീലങ്കയ്‌ക്കെതിരെയാണ് പൃഥ്വി ഷാ അവസാനം ഇന്ത്യക്കായി കളിച്ചത്. താരത്തിന് കൂടുതല്‍ അവസരം ഉടന്‍ നല്‍കുമെന്ന് ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പ്രതികരിച്ചു.
ഓസ്‌ട്രേലിയയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പിന് പിന്നാലെയാണ് ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനം ആരംഭിക്കുന്നത്. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച പരമ്പരയില്‍ ടി20യില്‍ ഹാര്‍ദിക് പാണ്ഡ്യയും, ഏകദിനത്തില്‍ ശിഖര്‍ ധവാനുമാണ് ഇന്ത്യയെ നയിക്കുക. നവംബര്‍ 18ന് ആരംഭിക്കുന്ന പരമ്പരയില്‍ മൂന്ന് വീതം ഏകദിനവും, ടി20 മത്സരവുമാണുള്ളത്.
Also Read:കിവീസിനെതിരെ കളിക്കാന്‍ സഞ്ജുവും; ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു