ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർടണിനെതിരെ ആസ്റ്റണ്‍ വില്ലയ്‌ക്ക് തകർപ്പൻ ജയം. ഗൂഡിസണ്‍ പാർക്കിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ആസ്റ്റണ്‍ വില്ലയുടെ ജയം. എമി ബുൻഡിയയാണ് ഗോൾ നേടിയത്.
ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തിൽ ആദ്യ ആദ്യ പകുതിയുടെ അധികസമയത്താണ് എമി ബുൻഡിയയിലൂടെ ആസ്റ്റണ്‍ വില്ല വലകുലുക്കിയത്. രണ്ടാം പകുതിയിൽ മറുപടി ഗോളിനായി എവർട്ടണ്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും വില്ലയുടെ പ്രതിരോധനിരയെ മറികടക്കാനായില്ല.