കേരളം

kerala

ETV Bharat / sports

പ്രസിദ്ധ് കൃഷ്‌ണ കൊവിഡ് മുക്തനായി, ഉടന്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നേക്കും - ഇംഗ്ലണ്ട് പര്യടനം

മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ താരം അരങ്ങേറ്റം കുറിച്ചിരുന്നു.

Prasidh Krishna  പ്രസിദ്ധ് കൃഷ്‌ണ  കൊവിഡ്  ഇന്ത്യന്‍ പേസര്‍  ഇംഗ്ലണ്ട് പര്യടനം  covid
പ്രസിദ്ധ് കൃഷ്‌ണ കൊവിഡ് മുക്തനായി, ഉടന്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നേക്കും

By

Published : May 22, 2021, 4:05 PM IST

ന്യൂഡല്‍ഹി:ഇന്ത്യന്‍ പേസര്‍ പ്രസിദ്ധ് കൃഷ്‌ണ കൊവിഡ് മുക്തനായി. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ സ്റ്റാന്‍ഡ്‌ബൈയായി ഉള്‍പ്പെട്ട താരം ബെംഗളൂരുവിലെ വീട്ടിലെ നിരീക്ഷണം മതിയാക്കി മെയ് 23ന് മുംബൈയിലേക്ക് തിരിക്കുമെന്നാണ് വിവരം.

ഐപിഎല്ലിനിടെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ പ്രസിദ്ധിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. പ്രസിദ്ധിനെ കൂടാതെ സ്‌പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി, പേസര്‍ സന്ദീപ് വാര്യര്‍, ന്യൂസിലന്‍ഡ് താരം ടിം സെയ്‌ഫെര്‍ട്ട് എന്നിവര്‍ക്കും വെെറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

also read: ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഇന്ത്യയുടെ ബൗളിങ് ലൈനപ്പ് പ്രവചിച്ച് നെഹ്റ

അതേസമയം മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ താരം അരങ്ങേറ്റം കുറിച്ചിരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്നും ആറ് വിക്കറ്റുകള്‍ വീഴ്ത്താനും താരത്തിന് കഴിഞ്ഞിരുന്നു. പേസര്‍മാരായ ആവേഷ് ഖാന്‍, അര്‍സാന്‍ നാഗ്വസ്വല്ല, ബാറ്റ്സ്‌മാന്‍ അഭിമന്യു ഈശ്വരന്‍, വിക്കറ്റ് കീപ്പര്‍ കെ എസ് ഭരത് എന്നിവരേയും സ്റ്റാന്‍ഡ്‌ബൈ താരങ്ങളായി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details