ന്യൂഡല്‍ഹി : ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി അഞ്ചാം അണ്ടർ 19 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടീമിന്‍റെ പ്രകടനം ഗംഭീരം ആയിരുന്നുവെന്നും ക്രിക്കറ്റില്‍ രാജ്യത്തിന്‍റെ ഭാവി സുരക്ഷിതവും കഴിവുള്ളതുമായ കൈകളിലാണെന്ന് തെളിയിക്കുന്നതാണിതെന്നും അദ്ദേഹം പറഞ്ഞു. ഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിനാണ് തോൽപ്പിച്ചത്.
ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിത കൈകളിൽ, ലോകകപ്പ് നേടിയ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി - u19 world cup
ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിത കൈകളിലാണെന്ന് അണ്ടർ 19 ടീമിന്‍റെ മികച്ച പ്രകടനം കാണിക്കുന്നു : നരേന്ദ്രമോദി
![ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിത കൈകളിൽ, ലോകകപ്പ് നേടിയ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി pm-narendra-modi-praises-indian-cricket-safe-hands ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിത കൈകളിൽ, ലോകകപ്പ് നേടിയ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി. u19 world cup The Prime Minister congratulated the team that won the World Cup on the safe hands of the future of Indian cricket.](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14387612-thumbnail-3x2-k.jpg)
ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിത കൈകളിൽ, ലോകകപ്പ് നേടിയ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി.
ALSO READ:വിൻഡീസിന് എതിരെ രോഹിതിന് ടോസ്, ബൗളിങ് തെരഞ്ഞെടുത്തു, ദീപക് ഹൂഡയ്ക്ക് അരങ്ങേറ്റം
'നമ്മുടെ യുവ ക്രിക്കറ്റ് താരങ്ങളെ ഓർത്ത് അങ്ങേയറ്റം അഭിമാനിക്കുന്നു. ICC U19 ലോകകപ്പ് നേടിയതിന് ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ. ടൂർണമെന്‍റെിൽ അവർ മികച്ച കരുത്ത് പ്രകടിപ്പിച്ചു. ഉയർന്ന തലത്തിലെ അവരുടെ മികച്ച പ്രകടനം കാണിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതവും കഴിവുള്ളതുമായ കൈകളിലാണെന്നാണ്.' മോദി ട്വീറ്റ് ചെയ്‌തു.
TAGGED:
u19 world cup