Centurion :ഇന്ത്യൻ ടീം ശക്തരായ എതിരാളികളാണെങ്കിലും സ്വന്തം നാട്ടിൽ കളിക്കുന്നതിന്‍റെ മുൻതൂക്കം തങ്ങൾക്ക് ഗുണം ചെയ്യുമെന്ന് ദക്ഷിണാഫ്രിക്കൻ നായകൻ ഡീൻ എൽഗർ. അടുത്ത കാലങ്ങളിലെ ഇന്ത്യയുടെ വിദേശ വിജയങ്ങളിൽ തങ്ങൾ ജാഗ്രത പുലർത്തുന്നുണ്ടെന്നും എന്നാൽ പരമ്പരയിൽ മുൻതൂക്കം തങ്ങൾക്കായിരിക്കുമെന്നും എൽഗർ വ്യക്‌തമാക്കി.
ഇന്ത്യ ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്താണ്. എന്നാൽ ഞങ്ങൾ അത് കാര്യമായി എടുക്കുന്നില്ല. എന്നാൽ അവർ മികച്ച ടീം അല്ല എന്ന് പറയാനും എനിക്ക് കഴിയില്ല. എന്നാൽ മത്സരത്തിൽ സ്വന്തം തട്ടകത്തിൽ കളിക്കുന്ന ഞങ്ങൾക്ക് തന്നെയാകും മുൻതൂക്കം, എൽഗർ പറഞ്ഞു.
ഇന്ത്യയുടെ ശക്‌തി എപ്പോഴും അവരുടെ ബൗളിങ് നിരയാണ്. ഞങ്ങൾക്കും അതേക്കുറിച്ച് മികച്ച ബോധ്യമുണ്ട്. അവർക്ക് ആക്രമണത്തിന് നേതൃത്വം നൽകുന്ന മികച്ച ബോളർമാരുമുണ്ട് - എൽഗർ പറഞ്ഞു.