യു.എ.ഇ:യു.കെയിൽ കൊവിഡ് പ്രോട്ടോക്കോൾ ഇളവുകൾ ഉള്ളതിനാൽ എല്ലാ സമയവും മാസ്കുകൾ ധരിക്കുന്നത് അസാധ്യമായ കാര്യമാണെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. റിഷബ് പന്തിന് കൊവിഡ് പിടിപെട്ടതിനാൽ ഒട്ടേറെ വിമർശനങ്ങൾ കേൾക്കേണ്ടിവന്ന ഇന്ത്യൻ ടീമിന് പിന്തുണ നൽകുന്നതായിരുന്നു ഗാംഗുലിയുടെ അഭിപ്രായം.
യൂറോ ചാമ്പ്യൻഷിപ്പിലും വിംബിൾഡണിലും കാണികൾ കൂട്ടത്തോടെയെത്തിയത് നാം കണ്ടു. ഇവിടെ നിയമങ്ങൾ മാറിയിട്ടുണ്ട്. ഇന്ത്യൻ താരങ്ങൾ വിശ്രമത്തിലായിരുന്നു. അതിനാൽ തന്നെ മുഴുവൻ സമയവും മാസ്ക് വെയ്ക്കുക എന്നത് പ്രായോഗികമായ കാര്യമല്ല, ഗാംഗുലി പറഞ്ഞു.