ബംഗളൂരു: ചിന്നസ്വാമി ടെസ്റ്റില്‍ ഇന്ത്യ ഉയർത്തിയ 447 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ശ്രീലങ്കയ്ക്ക് 200 റൺസിനിടെ ആറ് വിക്കറ്റുകൾ നഷ്‌ടം. കുശാല്‍ മെന്‍ഡിസ് (54), എയ്ഞ്ചലോ മാത്യൂസ് (1), ധനഞ്ജയ ഡിസില്‍വ (4), നിരോഷൻ ഡിക്ക്വെല്ല (13), ചരിത് അസലങ്ക (5) എന്നിവരുടെ വിക്കറ്റുകളാണ് ലങ്കയ്ക്ക് ഇന്ന് നഷ്‌ടമായത്. ആര്‍ അശ്വിന്‍, അക്‌സർ പട്ടേല്‍ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രവീന്ദ്ര ജഡേജ ഒരു വിക്കറ്റ് നേടി. ഇന്നലെ ലഹിരു തിരിമാനെയെ (0) ജസ്പ്രിത് ബുമ്ര മടക്കിയിരുന്നു.
ALSO READ:ഹോം ഗ്രൗണ്ടിലെ ആദ്യ അഞ്ച് വിക്കറ്റ്, ടീമിന്‍റെ വിജയത്തിലേക്കുള്ള സംഭാവന: ബുംറ
ക്യാപ്റ്റൻ ദിമുത് കരുണരത്‌നെയും (107 നോട്ടൗട്ട്) കുസൽ മെൻഡിസും (54) രണ്ടാം വിക്കറ്റിൽ 97 റൺസ് കൂട്ടിച്ചേർത്തു. വിജയത്തിനായി സന്ദർശകർക്ക് ഇനിയും 268 റൺസ് കൂടി വേണം.