കേരളം

kerala

ETV Bharat / sports

ആദ്യ ടെസ്റ്റിലെ പ്രകടനം ഇന്ത്യയുടെ ആത്മവീര്യം വർധിപ്പിക്കും : കാർത്തിക്

''ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നേടി ജസ്പ്രീത് ബുംറ മത്സരത്തിന്‍റെ താളം നിശ്ചയിച്ചിരുന്നു''

Dinesh Karthik  ദിനേഷ് കാര്‍ത്തിക്  ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ്  Ind vs Eng  Nottingham test  നോട്ടിങ്ഹാം ടെസ്റ്റ്
ആദ്യ ടെസ്റ്റിലെ പ്രകടനം ഇന്ത്യയുടെ ആത്മവീര്യം വർധിപ്പിക്കും: കാർത്തിക്

By

Published : Aug 9, 2021, 7:46 PM IST

ട്രെന്‍റ്ബ്രിഡ്ജ് : ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ മികച്ച പ്രകടനം തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ നല്‍കുമെന്ന് മുന്‍ താരം ദിനേഷ് കാര്‍ത്തിക്.

ഇംഗ്ലണ്ടിനെ ഭയപ്പെടുത്താനാവശ്യമായ കാര്യങ്ങള്‍ സമനിലയില്‍ അവസാനിച്ച നോട്ടിങ്ഹാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീം ചെയ്തിട്ടുണ്ടെന്നും കാര്‍ത്തിക് പറഞ്ഞു.

നോട്ടിങ്ഹാമില്‍ അവസാന ദിനങ്ങളില്‍ ഇന്ത്യയ്ക്ക് മുന്‍തൂക്കമുണ്ടാവുമെന്ന് നേരത്തേ തന്നെ കരുതിയതായും താരം പറഞ്ഞു.

"അവസാന ദിവസത്തിലേക്ക് വരുമ്പോള്‍ ഇന്ത്യക്ക് തീർച്ചയായും മുൻതൂക്കമുണ്ടെന്നാണ് ഞാൻ കരുതിയിരുന്നത്. ഈ മത്സരത്തില്‍ ഇംഗ്ലണ്ടിനേക്കാള്‍ കൂടുതല്‍ നേടിയത് ഇന്ത്യയാണ്. മൊത്തത്തില്‍ ടീം ഇന്ത്യയുടേത് മികച്ച പ്രകടനമായിരുന്നു" കാര്‍ത്തിക് പറഞ്ഞു.

also read: 'ഇനിയും ഏറെ നേടാനുണ്ട്, ബയോപിക്കുകള്‍ പിന്നെയാവാം'; നീരജ് ചോപ്ര ഇടിവി ഭാരതിനോട്

ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നേടി ജസ്പ്രീത് ബുംറ മത്സരത്തിന്‍റെ താളം നിശ്ചയിച്ചിരുന്നു. ബൗളിങ് യൂണിറ്റ് മികച്ച പ്രകടനം നടത്തിയതായും ലക്ഷ്യ ബോധത്തോടെയാണ് ബാറ്റ്സ്മാന്മാര്‍ കളത്തിലിറങ്ങിയതെന്ന് കരുതുന്നതായും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.

അതേസമയം മത്സരത്തിന്‍റെ അവസാന ദിനം മഴ വില്ലനായതോടെയാണ് ഇന്ത്യയ്ക്ക് അര്‍ഹിച്ച വിജയം നഷ്ടമായത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായുള്ള അദ്യ മത്സരം കൂടിയായ ടെസ്റ്റിന്‍റെ അവസാന ദിനം ഒമ്പത് വിക്കറ്റുകള്‍ ശേഷിക്കെ 157 റണ്‍സായിരുന്നു വിജയത്തിനായി ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത്. എന്നാല്‍ ഒരു പന്ത് പോലും എറിയാനാവാത്ത തരത്തില്‍ മഴ കളിച്ചത് മത്സരം സമനിലയിലാക്കി.

ABOUT THE AUTHOR

...view details