കറാച്ചി : ഇന്ത്യ വിചാരിച്ചാൽ പാകിസ്ഥാൻ ക്രിക്കറ്റിന്‍റെ കഥ കഴിയുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനും മുൻ താരവുമായ റമീസ് രാജ. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്‍റെ 90 ശതമാനം ഫണ്ടുകളും ഇന്ത്യയിൽ നിന്നാണ് വരുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് റമീസ് വെളിപ്പെടുത്തൽ നടത്തിയത്.
ഐസിസിയുടെ സാമ്പത്തിക സഹായം കൊണ്ടാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നിലനിന്നുപോകുന്നത്. എന്നാൽ ഐസിസിയുടെ 90 ശതമാനം ഫണ്ടുകളും വരുന്നത് ഇന്ത്യയിൽ നിന്നാണ്. ഇത് ഭയപ്പെടുത്തുന്ന കാര്യമാണ്, റമീസ് രാജ പറഞ്ഞു.
ഐസിസി എന്നാൽ ഒരു ഇവൻ മാനേജ്മെന്‍റ് കമ്പനി പോലെയാണ്. ഇന്ത്യയിൽ നിന്നുള്ള പണമാണ് ലോക ക്രിക്കറ്റിനെ നിയന്ത്രിക്കുന്നത്. ആ പണമാണ് പാക് ക്രിക്കറ്റിനും ലഭിക്കുന്നത്. ഭാവിയിൽ പാകിസ്ഥാന് സഹായം നൽകരുതെന്ന് ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞാൽ നമ്മുടെ ക്രിക്കറ്റിന്‍റെ ഭാവി അവിടെ അവസാനിക്കും, റമീസ് പറഞ്ഞു.
ALSO READ :IPL 2021: പ്ലേ ഓഫ് സ്വപ്‌നങ്ങൾക്ക് വിട, മുംബൈ ഇന്ത്യൻസ് പുറത്ത്, നാലാമനായി കൊൽക്കത്ത
അതേസമയം ഐസിസിയെ ആശ്രയിക്കാതെ സ്വന്തമായി വരുമാനം കണ്ടെത്താനുള്ള വഴികൾ ചിന്തിക്കുകയാണെന്നും പാക് ക്രിക്കറ്റിനെ രക്ഷിക്കാൻ ശ്രമിക്കുമെന്നും റമിസ് പറഞ്ഞു. കൂടാതെ അപ്രതീക്ഷിതമായി റദ്ദാക്കിയ ന്യൂസിലൻഡുമായുള്ള പരമ്പര വീണ്ടും നടത്താൻ ശ്രമിക്കുമെന്നും റമീസ് രാജ കൂട്ടിച്ചേർത്തു.