മുംബൈ:ഐപിഎല്‍ പതിനഞ്ചാം സീസണില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ മങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തിരിച്ചടി. ഇടുപ്പിന് പരിക്കേറ്റ ഓസ്‌ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സ് ശേഷിക്കുന്ന മത്സരങ്ങളില്‍ കളിച്ചേക്കില്ല. ടീം ക്യാമ്പ് വിട്ട താരം സിഡ്‌നിയിലേക്ക് മടങ്ങിയിട്ടുണ്ട്.
അടുത്തമാസം ഓസ്‌ട്രേലിയന്‍ ടീം ശ്രീലങ്കയില്‍ പര്യടനം നടത്താനിരിക്കേയാണ് സൂപ്പര്‍ താരത്തിന്‍റെ പരിക്ക്. ഏകദിന, ടെസ്‌റ്റ് പരമ്പരകള്‍ക്കായാണ് ഓസീസ് സംഘം ലങ്കയിലെത്തുന്നത്. ഓസ്‌ട്രേലിയന്‍ ടെസ്‌റ്റ് ടീമിന്‍റെ ക്യാപ്‌ടന്‍ കൂടിയാണ് പാറ്റ് കമ്മിന്‍സ്.
ഓസ്‌ട്രേലിയന്‍ ടീമിന്‍റെ പാകിസ്ഥാന്‍ പര്യടനത്തെ തുടര്‍ന്ന് സീസണിലെ ആദ്യ മത്സരങ്ങളും കമ്മിന്‍സിന് നഷ്‌ടമായിരുന്നു. മുംബൈ ഇന്ത്യന്‍സിനെതിരായ കൊല്‍ക്കത്തയുടെ ആദ്യ മത്സരത്തില്‍ 15 പന്തില്‍ 56 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്‌ചവെച്ച താരത്തിന് തുടര്‍ മത്സരങ്ങളില്‍ മികവ് പുലര്‍ത്താന്‍ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് കൊല്‍ക്കത്തന്‍ സൈഡ് ബെഞ്ചിലായിരുന്നു താരത്തിന്‍റെ സ്ഥാനം.
കൊല്‍ക്കത്തയ്‌ക്കായി ഈ സീസണില്‍ അഞ്ച് മത്സരങ്ങളില്‍ മാത്രമാണ് കമ്മിന്‍സ് കളിച്ചത്. 7 വിക്കറ്റ് മാത്രമാണ് ഓസ്‌ട്രേലിയന്‍ പേസ് ബൗളറിന് ഈ സീസണില്‍ നേടാന്‍ കഴിഞ്ഞത്. മുംബൈക്കെതിരായ പ്രകടനമൊഴിച്ചാല്‍ ബാറ്റിംഗിലും കമ്മിന്‍സിന് ടീമിന് വേണ്ട സംഭാവന നല്‍കാന്‍ സാധിച്ചില്ല.
Also read: ജഡേജയും ചെന്നൈയും തമ്മില്‍ തര്‍ക്കം ? ; താരത്തെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്‌ത് ഫ്രാഞ്ചൈസി