ന്യൂഡല്‍ഹി: രൂക്ഷമായ കൊവിഡ് സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോവുന്നതെന്നും ഒന്നിച്ചുള്ള പോരാട്ടത്തിലൂടെ മാത്രമേ വെെറസിനെ കീഴ്‌പ്പെടുത്താനാവൂവെന്നും ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. കൊവിഡ് സെന്‍ററുകളിലേക്ക് പുതിയ ബാച്ച് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ നല്‍കുന്നതുമായി ബന്ധപ്പെട്ട് സഹോദരനും ഇന്ത്യന്‍ താരവുമായ ക്രുനാൽ പാണ്ഡ്യയുടെ ട്വീറ്റിന് മറുപടിയായാണ് ഹാർദിക് ഇക്കാര്യം പറഞ്ഞത്.
“ഈ പുതിയ ബാച്ച് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കാനായി ഞങ്ങളുടെ ഹൃദയത്തിൽ നിന്നുള്ള പ്രാർഥനയോടെ കൊവിഡ് സെന്‍ററുകളിലേക്ക് അയയ്ക്കുന്നു” എന്നായിരുന്നു ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള ക്രുനാലിന്‍റെ ട്വീറ്റ് ചെയ്തു.