പെര്‍ത്ത്: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള അവസാന ഘട്ട ഒരുക്കത്തിലാണ് പാകിസ്ഥാന്‍ (Australia vs Pakistan Test). മൂന്ന് മത്സര പരമ്പരയ്‌ക്ക് ഡിസംബര്‍ 14-ന് പെര്‍ത്തിലെ ഒപ്‌റ്റസ് സ്റ്റേഡിയത്തിലാണ തുടക്കമാവുക. 27 വർഷത്തിന് ശേഷം ഓസ്‌ട്രേലിയയിൽ ഒരു ടെസ്റ്റ് വിജയം ലക്ഷ്യം വച്ചാണ് പാകിസ്ഥാന്‍ പെര്‍ത്തിലിറങ്ങുന്നത്. ബാറ്റര്‍മാരുടെ ശവപ്പറമ്പാവുന്ന പുല്ലുള്ള പിച്ചാണ് പെര്‍ത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഒരു വച്ചിരിക്കുന്നത്. (Australia vs Pakistan Test Perth Pitch).
ഇതിന്‍റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ഓസീസ് പേസര്‍മാരുടെ തീയുണ്ടകള്‍ നേരിടാന്‍ തയ്യാറെടുക്കുന്നതിനായി ഒരല്‍പം അസാധാരണമായ രീതി അവലംബിച്ചിരിക്കുകയാണ് പാകിസ്ഥാൻ (Pakistan Cricket Team). നെറ്റ്സിൽ മാർബിൾ സ്ലാബ് ഉപയോഗിച്ച് പരിശീലനം നടത്തുന്ന പാക് ബാറ്റര്‍മാരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
(Pakistan Players Use Marble Slab In Nets) പെര്‍ത്ത് പിച്ചിലെ അധിക ബൗൺസിനോട് പൊരുത്തപ്പെടുന്നതിനായി നെറ്റ്സിൽ സ്ഥാപിച്ച മാർബിൾ സ്ലാബില്‍ കുത്തി എത്തുന്ന പന്തിനെ നേരിടുന്ന പാക് ബാറ്ററെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. അതേസമയം കാൻബറയിൽ നടന്ന സന്നാഹ മത്സരത്തിന് വേഗത കുറഞ്ഞ പിച്ചായിരുന്നു പാകിസ്ഥാന് ക്രിക്കറ്റ് ഓസ്‌ട്രേലിയ നല്‍കിയിരുന്നത്.
ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ച് പാകിസ്ഥാൻ ടീം ഡയറക്‌ർ മുഹമ്മദ് ഹഫീസ് രംഗത്ത് എത്തുകയും ചെയ്‌തിരുന്നു. ഇതു ക്രിക്കറ്റ് ഓസ്‌ട്രേലിയ പയറ്റിയ തന്ത്രമാണെങ്കിലും തങ്ങള്‍ എന്തിനും തയ്യാറാണെന്നായിരുന്നു മുഹമ്മദ് ഹഫീസിന്‍റെ വാക്കുകള്‍.