ദുബായ്: ഐസിസിയുടെ മികച്ച പുരുഷ ക്രിക്കറ്ററായി (2021) പാക് പേസര്‍ ഷഹീൻ ഷാ അഫ്രീദിയെ തിരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷം 36 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 78 വിക്കറ്റുകളാണ് ഷഹീൻ നേടിയത്. 22.20 ശതമാനമാണ് ശരാശരി. 51 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം.
ഷഹീൻ ഷാ അഫ്രീദി ഐസിസിയുടെ മികച്ച പുരുഷ ക്രിക്കറ്റര്‍ - Shaheen Shah Afridi
കഴിഞ്ഞ വര്‍ഷം 36 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 78 വിക്കറ്റുകളാണ് ഷഹീൻ നേടിയത്.
ഷഹീൻ ഷാ അഫ്രീദി ഐസിസിയുടെ മികച്ച പുരുഷ ക്രിക്കറ്റര്‍
കഴിഞ്ഞ വര്‍ഷം ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും മിന്നുന്ന പ്രകടനം നടത്താന്‍ ഷഹീൻ ഷായ്‌ക്കായിരുന്നു. ടി20 ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനം ടൂര്‍ണമെന്‍റിലെ പാക് വിജയങ്ങളില്‍ നിര്‍ണായകമായി. ടൂര്‍ണമെന്‍റില്‍ ആറ് മത്സരങ്ങളില്‍ നിന്നും ഏഴ് വിക്കറ്റുകളാണ് താരം നേടിയത്.
ടി20 ഫോര്‍മാറ്റില്‍ 21 മത്സരങ്ങളില്‍ 23 വിക്കറ്റുകള്‍ വീഴ്‌ത്തിയ താരം കഴിഞ്ഞ വര്‍ഷം ആകെ കളിച്ച ഒമ്പത് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 47 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.