ലാഹോര്‍ : ക്യാച്ച് പാഴാക്കിയ സഹതാരത്തിന്‍റെ മുഖത്തടിച്ച പാക് പേസർ ഹാരിസ് റൗഫിനെതിരെ വിര്‍ശനം. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ തിങ്കളാഴ്‌ച നടന്ന പെഷവാർ സാൽമി-ലാഹോർ ക്വലാൻഡേഴ്‌സ് മത്സരത്തിനിടെയാണ് സംഭവം. ക്വലാൻഡേഴ്സ് താരമായ ഹാരിസ് സഹതാരമായ കമ്രാൻ ഗുലാമിനെയാണ് അടിച്ചത്.
പെഷവാർ സാൽമിയുടെ ഇന്നിങ്സിന്‍റെ രണ്ടാം ഓവര്‍ എറിഞ്ഞത് ഹാരിസ് റൗഫാണ്. രണ്ടാം പന്തില്‍ സാൽമിയുടെ അഫ്‌ഗാന്‍ ഓപ്പണർ ഹസ്റതുള്ള സസായ് നൽകിയ ക്യാച്ച് കമ്രാൻ പാഴാക്കിയിരുന്നു. എന്നാല്‍ മൂന്ന് പന്തുകള്‍ക്കപ്പുറം സാൽമിയുടെ ഓപ്പണറായ മുഹമ്മദ് ഹാരിസിനെ റൗഫ് പുറത്താക്കി.
ഈ വിക്കറ്റ് ആഘോഷിക്കുന്നതിനിടെയാണ് ഹാരിസ് റൗഫ് കമ്രാന്‍റെ മുഖത്തടിച്ചത്. എന്നാൽ, സംഭവത്തില്‍ നീരസം പ്രകടിപ്പിക്കാതിരുന്ന കമ്രാന്‍ ആഘോഷം തുടരുന്നതും വീഡിയോയില്‍ കാണാം. സംഭവത്തിന്‍റെ വീഡിയോ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് പുറത്തുവിട്ടിട്ടുണ്ട്.
also read: 'സംഭവിച്ച കാര്യങ്ങൾ ഒരിക്കലും മായ്‌ച്ചുകളയാനാവില്ല'; വീണ്ടും ഖേദം പ്രകടിപ്പ് സന്ദേശ് ജിങ്കൻ
അതേസമയം ഹാരിസ് റൗഫിന്‍റെ പെരുമാറ്റത്തെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഗൗരവത്തോടെ കാണണമെന്നാണ് ആരാധകര്‍ പറയുന്നത്. ചെയര്‍മാന്‍ റമീസ് രാജയെ ടാഗ് ചെയ്‌ത് നിരവധി ട്വീറ്റുകളും ആരാധകര്‍ നടത്തിയിട്ടുണ്ട്.