ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പേസര്‍ ഹാരിസ് റൗഫ് വിവാഹിതനായി. മോഡലായ മുസ്‌ന മസൂദ് മാലികിനെയാണ് 29കാരന്‍ ജീവിത സഖിയാക്കിയത്. ശനിയാഴ്‌ച ഇസ്ലാമാബാദില്‍ നടന്ന നിക്കാഹ് ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. പാകിസ്ഥാനിലെ വിവിധ വസ്ത്ര ബ്രാൻഡുകളുടെ മോഡലായ 25കാരി മുസ്‌ന മസൂദ് മാലിക് ഹാരിസിന്‍റെ സഹപാഠി കൂടിയാണ്.
നിക്കാഹ് ചടങ്ങിൽ പാക് താരങ്ങളായ ഷഹീൻ ഷാ അഫ്രീദി, അഖിബ് ജാവേദ്, മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി തുടങ്ങിയവര്‍ പങ്കെടുത്തു. ഷദാബ് ഖാന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ദമ്പതികള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. ഇരുവരുടെയും വിവാഹ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.