കേരളം

kerala

ETV Bharat / sports

Pakistan Cricket Team Reached India: ലോകകപ്പിനായി ബാബറും സംഘവവും ഇന്ത്യയില്‍, പാകിസ്ഥാന്‍ ടീമിന്‍റെ വരവ് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം - പാകിസ്ഥാന്‍ ലോകകപ്പ് സന്നാഹ മത്സരങ്ങള്‍

Cricket World Cup 2023: ഏകദിന ക്രിക്കറ്റ് ലോകകപ്പിനായി പാകിസ്ഥാന്‍ ടീം ഇന്ത്യയില്‍.

Pakistan Cricket Team Reached India  Cricket World Cup 2023  Pakistan Cricket Team In India  Pakistan Warm Up Matches In ODI World Cup 2023  Pakistan Cricket Team  പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം  പാകിസ്ഥാന്‍ ടീം ഇന്ത്യയില്‍  ഐസിസി ഏകദിന ലോകകപ്പ് 2023  പാകിസ്ഥാന്‍ ലോകകപ്പ് സന്നാഹ മത്സരങ്ങള്‍  പാക് ക്രിക്കറ്റ് ബോര്‍ഡ്
Pakistan Cricket Team Reached India

By ETV Bharat Kerala Team

Published : Sep 28, 2023, 8:26 AM IST

ക്രിക്കറ്റ് ലോകകപ്പിനായി പാകിസ്ഥാന്‍ ടീം ഇന്ത്യയില്‍

ഹൈദരാബാദ് : ഏകദിന ക്രിക്കറ്റ് ലോകകപ്പിനായി (ODI World Cup 2023) പാകിസ്ഥാന്‍ ടീം ഇന്ത്യയിലെത്തി (Pakistan Cricket Team Reached India For ODI WC 2023). ലാഹോറില്‍ നിന്നും ബുധനാഴ്‌ച (സെപ്‌റ്റംബര്‍ 27) പുലര്‍ച്ചെ പുറപ്പെട്ട സംഘം രാത്രിയോടെയാണ് ഹൈദരാബാദിലെത്തിയത്. ഏഴ് വര്‍ഷത്തിന് ശേഷം ഇത് ആദ്യമായാണ് ഇന്ത്യയിലേക്ക് പാക് ടീമിന്‍റെ വരവ്. 2016ലെ ടി20 ലോകകപ്പിനായിട്ടായിരുന്നു പാകിസ്ഥാന്‍ ദേശീയ ടീം അവസാനമായി ഇന്ത്യയിലേക്ക് എത്തിയത്.

ഇന്ത്യയിലേക്ക് എത്തുന്നതിന് മുന്‍പ് ദുബായില്‍ പ്രത്യേക പരിശീലനം സംഘടിപ്പിക്കാന്‍ നേരത്തെ പാക് ക്രിക്കറ്റ് ബോര്‍ഡ് പദ്ധതിയിട്ടിരുന്നു. എന്നാല്‍, താരങ്ങളുടെ വിസ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കാലതാമസം നേരിട്ടതോടെ ക്യാമ്പ് കറാച്ചിയിലാണ് നടത്തിയത്. താരങ്ങളുടെ യാത്രയ്‌ക്ക് 48 മണിക്കൂര്‍ മുന്‍പായിരുന്നു വിസ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടത്.

നിലവില്‍ ലോകകപ്പിലുള്ള പാകിസ്ഥാന്‍ സ്ക്വാഡിലെ മുഹമ്മദ് നവാസ് സൽമാൻ അലി ആഗ എന്നിവര്‍ മാത്രമാണ് ഇതിന് മുന്‍പ് ഇന്ത്യയില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി എത്തിയിട്ടുള്ളത്. 2016ലെ ടി20 ലോകകപ്പില്‍ പാക് ടീമിന്‍റെ ഭാഗമായിരുന്നു ഇവര്‍. നായകന്‍ ബാബര്‍ അസം, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാന്‍, പേസര്‍ ഷഹീന്‍ അഫ്രീദി ഉള്‍പ്പടെയുള്ള താരങ്ങളുടെ ഇന്ത്യയിലേക്കുള്ള ആദ്യ സന്ദര്‍ശനം കൂടിയാണ് ഇത്.

ലോകകപ്പിനെത്തിയ പാകിസ്ഥാന്‍ ടീമിന് ഇന്ത്യയില്‍ യാതൊരു തരത്തിലുമുള്ള സുരക്ഷ പ്രശ്‌നങ്ങളും ഉണ്ടാകില്ലെന്നാണ് വിശ്വസിക്കുന്നതെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നജാം സേഥി ടീം യാത്ര തിരിക്കുന്നതിന് മുന്‍പ് അഭിപ്രായപ്പെട്ടിരുന്നു. 'എല്ലാ ടീമുകള്‍ക്കും മികച്ച സുരക്ഷ ഉറപ്പാക്കുമെന്നും അവരെ നല്ലതുപോലെ പരിപാലിക്കുമെന്നും ബിസിസിഐ ഐസിസിയ്‌ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഞങ്ങളുടെ കാര്യത്തില്‍ വ്യത്യസ്‌തമായ ഒന്നും സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. ടീമിന് ഇന്ത്യയില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്ന് കരുതുന്നില്ല' -നജാം സേഥി പറഞ്ഞു.

നാളെയാണ് (സെപ്‌റ്റംബര്‍ 29) പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ആദ്യ സന്നാഹ മത്സരത്തിന് ഇറങ്ങുന്നത്. ന്യൂസിലന്‍ഡാണ് മത്സരത്തില്‍ ബാബര്‍ അസമിന്‍റെയും സംഘത്തിന്‍റെയും എതിരാളികള്‍ (Pakistan vs New Zealand ODI WC Warm Up Match). ഒക്‌ടോബര്‍ മൂന്നിന് രണ്ടാം സന്നാഹ മത്സരത്തില്‍ ഓസ്‌ട്രേലിയയേയും പാകിസ്ഥാന്‍ നേരിടും.

ടൂര്‍ണമെന്‍റില്‍ ഒക്‌ടോബര്‍ ആറിന് നെതര്‍ഡലന്‍ഡ്‌സിനെതിരെയാണ് പാകിസ്ഥാന്‍റെ ആദ്യ മത്സരം. പിന്നാലെ, പത്താം തീയതി ശ്രീലങ്കയേയും പാക് ടീം നേരിടും. ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് ഈ രണ്ട് മത്സരങ്ങളും.

ഒക്‌ടോബര്‍ 14നാണ് ഇന്ത്യ പാകിസ്ഥാന്‍ മത്സരം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ആരാധകര്‍ കാത്തിരിക്കുന്ന ഈ പോരാട്ടം.

ABOUT THE AUTHOR

...view details