കേരളം

kerala

ETV Bharat / sports

'സെഞ്ച്വറികളിൽ സെഞ്ച്വറി'; ധാക്കയിൽ സച്ചിൻ വിസ്‌മയം തീർത്തിട്ട് ഇന്നേക്ക് 10 വർഷം

2012 മാർച്ച 16 ന് ഏഷ്യകപ്പിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ സെഞ്ച്വറി നേടിയതോടെയാണ് അന്താരാഷ്‌ട്ര ക്രിക്കറ്റിൽ 100 സെഞ്ച്വറികൾ എന്ന നേട്ടം സച്ചിൻ സ്വന്തമാക്കിയത്.

സച്ചിൻ ടെൻഡുൽക്കർ  വിരാട് കോലി  കോലി  സച്ചിൻ  അക്‌തർ  സച്ചിൻ സെഞ്ച്വറി  സച്ചിന്‍റെ അപൂർവ നേട്ടത്തിന് ഇന്ന് 10 വർഷം  Sachin  Kohli  Virat Kohli  Sachin Tendulkar  Sachin 100th International Century  ധാക്കയിൽ സച്ചിൻ വിസ്‌മയം തീർത്തിട്ട് 10 വർഷം
സച്ചിൻ ടെൻഡുൽക്കർ

By

Published : Mar 16, 2023, 5:48 PM IST

2012 മാർച്ച് 16. ഏഷ്യ കപ്പിൽ ബംഗ്ലാദേശിനെതിരായ ഏകദിന മത്സരം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യക്കായി സച്ചിൻ ടെൻഡുൽക്കർ സെഞ്ച്വറി നേടി. എന്നാൽ ആ സെഞ്ച്വറി താരം ഇതുവരെ നേടിയ സെഞ്ച്വറികളെക്കാൾ വിശേഷപ്പെട്ടതായിരുന്നു. കാരണം ലോക ക്രിക്കറ്റിൽ മറ്റാരും സ്വന്തമാക്കിയിട്ടില്ലാത്ത സെഞ്ച്വറികളിൽ സെഞ്ച്വറി എന്ന നേട്ടമായിരുന്നു സച്ചിൻ അന്നത്തെ മത്സരത്തിലൂടെ തന്‍റെ 38-ാം വയസിൽ സ്വന്തമാക്കിയത്.

പത്ത് വർഷങ്ങൾക്ക് മുൻപ് ധാക്കയിൽ നടന്ന ആ മത്സരത്തിൽ 147 പന്തിൽ നിന്ന് 114 റണ്‍സായിരുന്നു സച്ചിൻ അടിച്ചു കൂട്ടിയത്. ഏകദിനത്തിൽ സച്ചിന്‍റെ 49-ാം സെഞ്ച്വറി കൂടിയായിരുന്നു ഇത്. മത്സരത്തിൽ സച്ചിന്‍റെ മികവിൽ ഇന്ത്യ 289 റണ്‍സ് നേടിയെങ്കിലും മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് നാല് പന്തുകൾ ബാക്കി നിൽക്കെ അഞ്ച് വിക്കറ്റിന് ഇന്ത്യയുടെ വിജയ ലക്ഷ്യം മറികടക്കുകയായിരുന്നു.

ഏകദിനത്തിൽ 49 സെഞ്ച്വറിയും ടെസ്റ്റിൽ 51 സെഞ്ച്വറിയുമാണ് തന്‍റെ കരിയറിലുടനീളം താരം സ്വന്തമാക്കിയിട്ടുള്ളത്. 463 ഏകദിനങ്ങളിൽ നിന്ന് 49 സെഞ്ച്വറികളും 96 അർധ സെഞ്ച്വറികളും ഉൾപ്പെടെ 18426 റണ്‍സും, 200 ടെസ്റ്റുകളിൽ നിന്ന് 51 സെഞ്ച്വറിയും 68 അർധ സെഞ്ച്വറിയും ഉൾപ്പെടെ 15921 റണ്‍സുമാണ് സച്ചിന്‍റെ സമ്പാദ്യം

സച്ചിനെ മറികടക്കുമോ കോലി: സച്ചിന്‍റെ സെഞ്ച്വറികളുടെ റെക്കോഡ് തകർക്കാൻ സാധ്യതയുള്ള ഏക താരമായി കണക്കാക്കുന്നത് ഇന്ത്യൻ റണ്‍ മെഷീൻ വിരാട് കോലിയെയാണ്. ഇപ്പോൾ കോലി വിരമിക്കുമ്പോൾ സച്ചിന്‍റെ സെഞ്ച്വറികളുടെ റെക്കോഡുകൾ തകർക്കും എന്ന പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് പാക് മുൻ ഇതിഹാസം ഷുഹൈബ് അക്‌തർ. കോലി വിരമിക്കുമ്പോൾ രാജ്യാന്തര ക്രിക്കറ്റിൽ 110 സെഞ്ച്വറികൾ നേടുമെന്നാണ് അക്തർ പ്രവചിച്ചിരിക്കുന്നത്.

'വിരാട് കോലി ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ഇത് പുതിയൊരു കാര്യമല്ല. നേരത്തെ ക്യാപ്‌റ്റൻസിയുടെ സമ്മർദ്ദം അവന് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അവൻ മാനസികമായി സ്വതന്ത്രനാണ്. ഇതിനാൽ ഇപ്പോൾ അവന് ശ്രദ്ധയോടെ കളിക്കാൻ സാധിക്കുന്നു. അവൻ 110 സെഞ്ച്വറികൾ നേടുമെന്നും സച്ചിൻ ടെൻഡുൽക്കറുടെ 100 അന്താരാഷ്‌ട്ര സെഞ്ച്വറികളുടെ റെക്കോഡ് തകർക്കുമെന്നും എനിക്ക് വിശ്വാസമുണ്ട്. ഒരു മൃഗത്തെപ്പോലെ അവന് റണ്‍സ് നേടാനാകും.' അക്തർ പറഞ്ഞു.

സെഞ്ച്വറി വേട്ട തുടർന്ന് റണ്‍ മെഷീൻ: അടുത്തിടെ കഴിഞ്ഞ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിലും സെഞ്ച്വറി നേടിയാണ് കോലി ഫോമിലേക്കെത്തി എന്ന സൂചനകൾ നൽകിയത്. മൂന്ന് വർഷത്തിന് ശേഷമായിരുന്നു ടെസ്റ്റിൽ കോലിയുടെ സെഞ്ച്വറി നേട്ടം. നീണ്ട കാലത്തെ സെഞ്ച്വറി വരൾച്ചയ്‌ക്ക് ശേഷം കഴിഞ്ഞ വർഷം ഏകദിനത്തിലും, ടി20യിലും കോലി സെഞ്ച്വറി നേടിയിരുന്നു.

അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിലവിൽ 75 സെഞ്ച്വറികളാണ് കോലി ഇതിനകം സ്വന്തമാക്കിയിട്ടുള്ളത്. ഏകദിനത്തിൽ 46 സെഞ്ച്വറികളും, ടെസ്റ്റിൽ 28 സെഞ്ച്വറികളും ടി20യിൽ ഒരു സെഞ്ച്വറിയുമാണ് കോലിയുടെ പേരിലുള്ളത്. 108 ടെസ്റ്റുകളിൽ നിന്ന് 8416 റണ്‍സും, 271 ഏകദിനങ്ങളിൽ നിന്ന് 12809 റണ്‍സും 115 ടി20 കളിൽ നിന്ന് 4008 റണ്‍സുമാണ് കോലി അടിച്ചുകൂട്ടിയിട്ടുള്ളത്.

ABOUT THE AUTHOR

...view details